Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Nov 2024 11:38 IST
Share News :
ചേലക്കര: പാതിരാത്രിയിൽ പോലീസ് നിയമവിരുദ്ധമായി ലോഡ്ജ് മുറി റെയ്ഡ് ചെയ്തു വനിതാ നേതാക്കളെ ദ്രോഹിച്ച നടപടിയിൽ പ്രതിഷേധിച്ചു യുഡിഎഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ, ചേലക്കരയിൽ പ്രതിഷേധ ധർണ നടത്തി. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ട പോലീസ് ഭരണാധികാരത്തിന്റെ അഹങ്കാരവും ധിക്കാരവും മുൻനിർത്തി നടത്തിയ നിയമവിരുദ്ധമായ, ഹീനമായ പ്രവർത്തനങ്ങൾ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ നോക്കി കാണുന്നുണ്ടെന്നും, തെരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചടി ഇടതു സർക്കാരിന് ലഭിക്കുമെന്നും വനിതാ ധരണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കോട്ടയം എംപി അഡ്വക്കേറ്റ് ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ടി നിർമ്മല അധ്യക്ഷതവഹിച്ചു. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി. എൻ.പ്രതാപൻ എക്സ് എം പി, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ, കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ എം.പി.പോളി,കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി.വി. കുര്യാക്കോസ്, സി.എം.പി കേരള മഹിള ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കാഞ്ചന മേഞ്ചേരി,സംസ്ഥാന പ്രസിഡണ്ട് മിനി രമേശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ലാലൂർ, കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് കെ വി കണ്ണൻ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.