Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായി ഭരണം കള്ളന്മാരുടെയും,കൊള്ളക്കാരുടെയും കൂടെ: സത്യൻ കടിയങ്ങാട്

19 Nov 2025 10:40 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:കേരളത്തിലെ പിണറായി ഭരണകൂടം കള്ളന്മാരുടെയും,കൊള്ളക്കാരുടെയും കൂടെയാണെന്ന് കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട് അഭിപ്രായപ്പെട്ടു.അടുത്ത കാലങ്ങളിലായി ബഹുമാനപ്പെട്ട കോടതി നേരിട്ട് ഇടപെട്ട് ശബരിമല സ്വർണ്ണ മോഷണം ഉൾപ്പെടെയുള്ള കൊളളക്കെതിരെ നടപടി സ്വീകരിക്കാൻ വേണ്ടി സ്വമേധയാ കേസെടുക്കുന്ന സാഹചര്യം കേരളത്തിൽ സംജാതമായിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.ത്രിതല പഞ്ചായത്ത് തെരണ്ടെടുപ്പിന്റെ ഭാഗമായി യു.ഡി.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.കൺവീനർ കമ്മന അബ്ദുറഹിമാൻ,ജില്ലാപഞ്ചായത്ത് 

മേപ്പയൂർ ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്ത്,ഇ. അശോകൻ,എ.വി. അബ്ദുള്ള,മേപ്പയൂർ കുഞ്ഞികൃഷ്ണൻ,

ടി.കെ.എ. ലത്തീഫ്,കെ.പി. രാമചന്ദ്രൻ,പി.കെ അനീഷ്,എം.എം. അഷറഫ്,എം.കെ. അബ്ദുറഹിമാൻ,കെ.പി. വേണുഗോപാൽ,

കെ.എം.എ. അസീസ്,ശ്രീ നിലയം വിജയൻ,

സത്യൻഎന്നിവർ വിളയാട്ടൂർ സംസാരിച്ചു.


Follow us on :

Tags:

More in Related News