Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട അടക്കമുള്ള റെയിൽവേ മെയിൽ സർവീസ് സെന്‍ററുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണം: യുഡിഎഫ് എംപിമാർ മന്ത്രിയെ കണ്ടു.

11 Dec 2024 16:15 IST

WILSON MECHERY

Share News :

 

പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്ന കേരളത്തിലെ ഇരിഞ്ഞാലക്കുട,

കായംകുളം, ചങ്ങനാശ്ശേരി, ആലുവ, ഷോർണൂർ, വടകര, തലശ്ശേരി എന്നീ റെയിൽവേ സ്റ്റേഷനുകളിലെ റെയിൽവേ മെയിൽ സർവീസ് സെന്‍ററുകൾ നിർത്തലാക്കുവാനുള്ള പോസ്റ്റൽ വകുപ്പിന്‍റെ തീരുമാനം പുനപരിശോധിക്കുകയും  റദ്ദാക്കുകയും ചെയ്യണമെന്ന്  യുഡിഎഫ് എംപിമാർ കേന്ദ്രകമ്മ്യൂണിക്കേഷൻസ് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. നിർത്തലാക്കുന്ന റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പാർലമെന്‍റ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന, ബെന്നി ബഹന്നാൻ, വി കെ ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. എൻ കെ പ്രേമചന്ദ്രൻ എംപിയുംഇവർക്കൊപ്പമുണ്ടായിരുന്നു. നിലവിൽ നിർത്തലാക്കുമെന്ന് അറിയിച്ച റെയിൽവേ മെയിൽ സർവീസ് കേന്ദ്രങ്ങൾ പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്നവയാണ്‌. ഇവയ്‌ക്കെല്ലാം തന്നെ  പ്രാദേശികമായി വലിയ പ്രാധാന്യമുള്ളതാണ്. ആയതിനാൽ റെയിൽവേ മെയിൽ സർവീസുകളെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്നും അടിയന്തരമായി പിന്മാറണമെന്നും തീരുമാനം പുന പരിശോധിക്കണമെന്നും എംപിമാർ മന്ത്രിയോടാവശ്യപ്പെട്ടു.

Follow us on :

More in Related News