Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 20:31 IST
Share News :
മൂവാറ്റുപുഴ: നാലു വര്‍ഷക്കാലം കാവുങ്കരയെ അവഗണിച്ച യുഡിഎഫ് നഗരസഭ കൗണ്‍സിലിനോടുള്ള പ്രതിഷേധ പ്രപമേയം അവതരിപ്പിച്ച് സിപിഎം മുനിസിപ്പല്‍ നോര്‍ത്ത് ലോക്കല്‍ സമ്മേളനം. മൂവാറ്റുപുഴയുടെ വ്യാപാര സിരാകേന്ദ്രമാണ് കാവുങ്കര പ്രദേശം. പല പ്രദേശങ്ങളില്‍ നിന്നും നിരവധി ആളുകളാണ് വ്യാപാര ആവശ്യത്തിനായി കാവുങ്കരയിലേക്ക് എത്തുന്നത്. എന്നാല്‍ ഇതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കാവുങ്കരയില്‍ ഉണ്ടാകുന്നില്ലന്ന് പ്രമേം കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് കൗണ്‍സില്‍ ഉള്ള സമയത്തു മാത്രമാണ് കാവുങ്കരയില്‍ വികസനം നടന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ഭരണം കയ്യാളുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നഗരസഭ കൗണ്‍സില്‍ കാവുങ്കരയെ പാടേ അവഗണിച്ചിരിക്കുകയാണെന്നും പ്രമേയം ചൂണ്ടികാട്ടുന്നു.
തകര്‍ന്നുപൊളിഞ്ഞ റോഡുകള്‍, വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയാത്ത രീതിയിലുള്ള ട്രാഫിക് ജാം, മാലിന്യം നിറഞ്ഞ അതിഥിത്തൊഴിലാളി കേന്ദ്രങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത, വഴിമുട്ടിയ സ്റ്റേഡിയം വികസനം, മയക്കുമരുന്നിന്റെ ഹബ്ബ് തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് കാവുങ്കര പ്രദേശം നേരിടുന്നത്. ഈ കൗണ്‍സില്‍ അധികാരത്തില്‍ വന്ന ശേഷം പ്രധാന പദ്ധതികള്‍ ഒന്നും തന്നെ കാവുങ്കരയ്ക്ക് അനുവദിച്ചിട്ടില്ലന്നും പ്രമേയം കുറ്റപെടുത്തുന്നു.
സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. എം ആര്‍ പ്രഭാകരന്‍, യു ആര്‍ ബാബു, എം എ സഹീര്‍, ടി എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറിയായി കെ.ജി അനില്‍കുമാറിനെ തെരഞ്ഞടുത്തു.
Follow us on :
Tags:
Please select your location.