Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുവന്താനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു

04 Nov 2024 21:12 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വർധിച്ചുവരുന്ന കാട്ടുമൃഗ ശല്യങ്ങൾക്കെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അനാവസ്ഥക്കെതിരെയും കർഷകരുടെ ഭൂമിയിലേക്ക് കാട്ട് മൃഗങ്ങളെ കൊണ്ടുവന്ന് തുറന്ന് വിടുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ മേൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. പെരുവന്താനം മണ്ഡലം പ്രസിഡൻ്റ് ഷിനോജ് ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ 

ഇടുക്കി ഡി സി സി ജനറൽ സെക്രട്ടറി

ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു, കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് പ്രസിഡൻ്റ് ബിനു മറ്റക്കര, ഡി സി സി അംഗങ്ങളായ റ്റി എൻ മധുസൂധനൻ, ജോൺ പി തോമസ്, കോൺഗ്രസ് മുണ്ടക്കയം മണ്ഡലം പ്രസിഡൻ്റ് കെ എസ് രാജു, ഏലപ്പാറ ബ്ലോക്ക് സെക്രട്ടറിമാരായ കെ ആർ വിജയൻ ,സണ്ണി ജോസഫ് പാറയിൽ, എൻ എ വഹാബ്, ഷാൻ അരുവിപ്ലാക്കൽ, തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ സെക്രട്ടറി കെ കെ ജനാർധനൻ, ഷേർളി ജോർജ്, ശാന്തമ്മവരമ്പനാൽ, നെജീബ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവ് അഡ്വ.വസന്ത് തെക്കുംപള്ളി, സണ്ണി ജോസഫ് കോട്ടക്കുപുറം, മുഹമ്മദ് സിനാജ്, പഞ്ചായത്ത് മെമ്പർ ഗ്രേസി, ജോസ്, കോൺഗ്രസ് മുണ്ടക്കയം ബ്ലോക്ക് ഭാരവാഹികളായ സെബാസ്റ്റ്യൻ ചുള്ളിത്തറ, സെയ്ദ് മുഹമ്മദ്, വി.എച്ച്.എ.സലാം, സതീശൻ,പി കെ ബെന്നി,റ്റി.റ്റി, സാബു, സെബാസ്റ്യൻ കീരൻ ചിറകുന്നേൽ 'ജോമോൻ നീർവേലി, വാർഡ് പ്രസിഡൻ്റ് ബിജു കൊച്ചുപറമ്പിൽ,  സിനാജി, അൻസാരി, ഷറഫുദ്ധീൻ , ബാബു ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News