Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2024 11:22 IST
Share News :
ഛണ്ഡീഗഢ്: ഗുസ്തിതാരം വിനേഷ് ഫോഗട്ടിന്റെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍. തനിക്കെതിരെ ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. പ്രതിഷേധങ്ങള്‍ പെണ്‍മക്കള്‍ക്ക് വേണ്ടി ആയിരുന്നില്ല. മറിച്ച് രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നുവെന്നും ബ്രിജ് ഭൂഷണ്‍ പ്രതികരിച്ചു. ചെറിയ സ്ഥാനാര്‍ത്ഥിക്ക് പോലും വിനേഷ് ഫോഗട്ടിനെയും, ബജ്റംഗ് പുനിയയെയും പരാജയപ്പെടുത്താനാകുമെന്ന ആത്മവിശ്വാസവും ബ്രിജ് ഭൂഷണ്‍ പങ്കുവെച്ചു.
ബ്രിജ് ഭൂഷന്റെ വാക്കുകള്‍:
'ഹരിയാനയിലെ ഏത് നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ചാലും വിനേഷ് ഫോഗട്ട് തോല്‍ക്കും. പാര്‍ട്ടി നിര്‍ദേശം ലഭിച്ചാല്‍ ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കും. സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കും. വിനേഷ് ഫോഗട്ടിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയും പ്രചാരണം നടത്താന്‍ തയ്യാറാണ്', ബ്രിജ്ഭൂഷണ്‍ വ്യക്തമാക്കി.
'വിനേഷും ബജ്റംഗ് പൂനിയയും മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധം കോണ്‍ഗ്രസ് ഗൂഢോലോചയില്‍ ഉരുത്തിരിഞ്ഞതാണ്. പ്രതിഷേധങ്ങള്‍ക്ക് മുമ്പ് എന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ആരും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ന് താരങ്ങളും പുരോഹിതന്മാരും എനിക്കൊപ്പം സെല്‍ഫിയെടുക്കുന്നു. വനിതാ ഗുസ്തിതാരങ്ങള്‍ എനിക്കെതിരെ ആരോപണം ഉന്നയിച്ച ഘട്ടത്തില്‍ തന്നെ പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് ഞാന്‍ ചൂണ്ടികാട്ടിയിരുന്നു. ഞാന്‍ ഫെഡറേഷന്‍ പ്രസിഡന്റായി വന്നശേഷമാണ് ഗുസ്തിക്ക് ജനകീയത ലഭിച്ചതും അന്താരാഷ്ട്ര മത്സരങ്ങളില്‍ പോലും ഇന്ത്യന്‍ താരങ്ങള്‍ മെഡല്‍ ഉറപ്പിക്കാന്‍ തുടങ്ങിയതും', ബ്രിജ്ഭൂഷണ്‍ പ്രതികരിച്ചു.
വിദേശത്തടക്കം താരങ്ങളെ ബ്രിജ്ഭൂഷണ്‍ ലൈംഗീകമായി ഉപദ്രപിച്ചുവെന്നായിരുന്നു താരങ്ങളുടെ ആരോപണം. ഇതിന് പിന്നാലെ ബ്രിജ്ഭൂഷണെ മാറ്റണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധവും നടന്നിരുന്നു. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇന്നലെയാണ് വിനേഷ് ഫോഗട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.