Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2026 12:09 IST
Share News :
കോഴിക്കോട് : കെട്ടിടം തകർന്ന് ഉണ്ടായ അപകടം സി.പി.ഐ.എം ൻ്റെയും കോർപ്പറേഷന്റെയും അഹങ്കാരം മൂലം ഉണ്ടായ അനാസ്ഥ ആണെന്ന് ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡണ്ട്. പേരൂർ ഹരിനാരായണൻ. ഈ കെട്ടിടം അടക്കം നിരവധി കെട്ടിട ങ്ങൾ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ അപകടാവസ്ഥയിലാണ്. കഴിഞ്ഞ ഭരണ സമിതിയടക്കം ഇപ്പോഴത്തെ ഭരണ സമിതിക്കും, ഞങ്ങൾ അറിയിപ്പ് കൊടുത്തിട്ടുള്ള താണ്. പക്ഷെ മേയറുടേയും, സി.പി.ഐ.എം ൻ്റെയും അഹങ്കാരം അത് ചെവി കൊടു ത്തില്ല. അതിന്റെ പരിണാമമാണ് കഴിഞ്ഞ ദിവസത്തെ അപകടം, മാത്രമല്ല. നിരവധി കെട്ടിടങ്ങൾ കാലപഴക്കം ചെന്ന് അപകടാവസ്ഥയിലാണ് ഇതെല്ലാം ഇപ്പോഴും ഉപ യോഗിച്ചു കൊണ്ടിരിക്കുന്നു. എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. വൻ സാമ്പ ത്തിക കൈക്കൂലിയുടെ മറവിൽ പലതിനും ലൈസൻസ് പുതുക്കി നൽകിയും നൽകാ തെയും ഇത്തരം കെട്ടിടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഒയാസിസ് ബിൽഡിങ്ങിനുള്ളിലെ നിരവധി വ്യപാരസ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും ലൈസൻസ് പോലും ഇല്ല. മാത്ര മല്ല യാതൊരു അനുമതിയും ഇല്ലാതെ കെട്ടിട നിർമ്മാണ ചട്ടങ്ങൾ എല്ലാം കാറ്റിൽ പറത്തി കൊണ്ട് ഈ കെട്ടിടങ്ങൾക്ക് മുകളിൽ രണ്ടു മൂന്നു നില കെട്ടിടങ്ങൾ കെട്ടി ഉയർത്തി ഇരുമ്പ് അഴി കൊണ്ടും സീറ്റുകൾ കൊണ്ടും മുഴുവനായും മറച്ചു കെട്ടിയിരി ക്കുകയാണ്. ഒരു തീപിടുത്തം ഉണ്ടായാൽ അതിനുള്ളിലെ ഒരാളെ പോലും രക്ഷപ്പെ ടുത്താൻ കഴിയാത്ത രീതിയിലാണ് ഈ നിർമാണങ്ങൾ നടത്തിയിട്ടുള്ളത്. കൂടാതെ എരഞ്ഞിപ്പാലം കാലിക്കറ്റ് ട്രേഡ് സെൻ്റർ അടക്കം നിരവധി വലിയ അനധികൃത നിർമ്മാണങ്ങളാണ് കോഴിക്കോട് നടന്നു വരുന്നത്. പെട്ടെന്ന് ഇതെല്ലാം പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്നും സർവ്വ കക്ഷിയോഗം വിളിച്ച് ഇതിനായി ഒരു സർവ്വ കക്ഷി കമ്മറ്റി രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ ജിതേന്ദ്രൻ പന്തീരാങ്കാവ്, ബീന എന്നിവർ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.