Tue Mar 18, 2025 4:53 AM 1ST

Location  

Sign In

കേന്ദ്ര അവഗണനക്കെതിരെ എൽ ഡി എഫ് മാർച്ചും ധർണ്ണയും നടത്തി.

17 Mar 2025 15:16 IST

WILSON MECHERY

Share News :


ചാലക്കുടി.

2025 ൽ കേന്ദ്രം അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ തീർത്തും അവഗണിച്ചതിൽ പ്രതിഷേധിച്ച് LDF ചാലക്കുടി മണ്ഡലം പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.

പോസ്റ്റ് ഓഫീസ് ധർണ്ണ കേരള കോൺഗ്രസ്സ് തൃശൂർ ജില്ല പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് ഉദ്ഘാടനം ചെയ്തു.

എൽ ഡി എഫ് മണ്ഡലം കൺവീനർ കെ എസ് അശോകൻ അദ്ധ്യക്ഷനായി.

മുൻ എംഎൽഎ ബി ഡി ദേവസ്സി, സി പി ഐ മണ്ഡലം സെക്രട്ടറി സി വി ജോഫി, ജോസ് ജെ പൈനാടത്ത്, ഡന്നിസ് കെ ആൻ്റണി,പോളി ഫേൽ ,ജോസ് പൈനാടത്ത്, വിഐ പോൾ, സാബു സുൽത്താൻ, ഷോജൻ ഡി വിതയത്തിൽ, സി പി സജീവൻ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News