Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എഐവൈഎഫ് ജില്ലാ ശിൽപശാലയുടെ സംഘാടകസമിതി രൂപീകരിച്ചു

05 Jul 2024 20:57 IST

WILSON MECHERY

Share News :

ചാലക്കുടി:


ജൂലായ് 27, 28 തിയതികളിലായി അതിരപ്പിള്ളിയിൽ വച്ച് നടക്കുന്ന

എഐവൈഎഫ് ജില്ലാ ശിൽപശാലയുടെ സംഘാടക സമിതി രൂപീകരിച്ചു . ശിൽപശാലയുടെ സംഘാടക സമിതി യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് പി.സി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.കെ.ചന്ദ്രൻ, എഐവൈഎഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി, പ്രസിഡണ്ട് ബിനോയ് ഷെബീർ, സിപിഐ മണ്ഡലം സെക്രട്ടറി സി.വി.ജോഫി, എഐവൈഎഫ് ജില്ലാ ജോയിൻറ് സെക്രട്ടറി പി.വി.വിവേക്, മണ്ഡലം സെക്രട്ടറി എം.ഡി.പ്രവീൺ, അതിരപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആതിര ദേവരാജൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി റവന്യു മന്ത്രി കെ.രാജൻ, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വൽസരാജ്, എ.കെ.ചന്ദൻ, ടി.പ്രദീപ്കുമാർ എന്നിവരെ രക്ഷാധികാരികളായും സി.വി.ജോഫി ചെയർമാൻ, പി.വി.വിവേക് കൺവീനർ, അഡ്വ.ആതിര ദേവരാജൻ ട്രഷറർ എന്നിവരെ തെരഞ്ഞടുത്തു.

Follow us on :

More in Related News