Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തുടർച്ചയായ അച്ചടക്ക ലംഘനം. വൽസൻ ചമ്പക്കരയോട് UDF പാർലിമെൻ്ററി പാർട്ടി വിശദീകരണം തേടും

10 Jan 2025 19:33 IST

WILSON MECHERY

Share News :

. ചാലക്കുടി:

തുടർച്ചയായ അച്ചടക്ക ലംഘനം നടത്തുന്നതായി ആരോപിക്കപ്പെട്ട ചാലക്കുടി നഗരസഭ കൗൺസിലർ  വൽസൻ ചമ്പക്കരയോട് UDF പാർലിമെൻ്ററി പാർട്ടി വിശദീകരണം തേടും.മറുപടി ലഭിച്ചതിന് ശേഷം 

തുടർ നടപടി തീരുമാനിക്കും.

തീരുമാനമാവുന്നതുവരെ പാർലിമെൻ്ററി പാർട്ടി യോഗത്തിൽ പങ്കെടുപ്പിക്കില്ല.

പാർട്ടി നേതൃത്വത്തിനും ഇത് സംബന്ധിച്ച് കത്ത് നൽകും.കൗൺസിൽ യോഗത്തിലും, പൊതുവേദികളിൽ

UDF ഭരണസമിതിയേയും പാർട്ടിയേയും അപകീർത്തിപെടുത്തുകയും,

ഭരണസമിതിക്കെതിരെ തെറ്റായ വാർത്തകൾകൊടുത്ത്, പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് സഹായകരമാവും വിധം പ്രവർത്തിക്കുകയും ചെയ്യുന്ന

കൗൺസിലർ വൽസൻ ചമ്പക്കര , ഇന്ന് നടന്ന നഗരസഭ കൗൺസിൽ യോഗത്തിലും ഇത്തരം പ്രവർത്തികൾ ആവർത്തിച്ച സാഹചര്യത്തിലാണ്, അടിയന്തിരമായ് ചേർന്ന UDF പാർലിമെൻ്ററി പാർട്ടി തീരുമാനം എടുത്തതെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു.

നഗരസഭ ഭരണസമിതി നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾക്ക് അപകീർത്തി ഉണ്ടാക്കുന്ന നടപടികൾ വൽസൻ ചമ്പക്കരയിൽ നിന്നും തുടരുന്നതായി യോഗം വിലയിരുത്തി.

Follow us on :

More in Related News