Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2025 21:33 IST
Share News :
പേരാമ്പ്ര :സംഘപരിവാർ - കമ്മ്യൂണിസ്റ്റ് അജണ്ടകൾ കേരളത്തിലെ സർവകലാശാലകളുടെ നിലവാരം
ഇല്ലാതാക്കുന്നുവെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അഭിപ്രായപ്പെട്ടു.
കെ എസ് യു പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻ്റ് ആയി അമിത്ത് മനോജ് ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർവകലാശാലകളിൽ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ അനധികൃത നിയമനങ്ങൾ നടത്തിയും, മറ്റു ആളുകളെ തിരുകി കയറ്റി അക്കാദമിക് അന്തരീക്ഷം തകർക്കുന്ന നയങ്ങൾ വിദ്യഭ്യാസ മേഖലക്ക് ഭൂഷണമല്ല.അത്തരം നയങ്ങൾക്ക് എതിരായ വിദ്യാർത്ഥി ശബ്ദമാണ് കാലിക്കറ്റ്,കുസാറ്റ്,
കേരള,കണ്ണൂർ പോലുള്ള യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി യൂണിയൻ ഇലക്ഷനിൽ കെ എസ് യു മുന്നേറ്റത്തിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാരോഹണ ചടങ്ങിൽ കെ എസ് യു മുൻ ബ്ലോക്ക് പ്രസിഡണ്ട് ആദിത്യവാത്മികം അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ സത്യൻ കടിയങ്ങാട്, കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അർജുൻ കറ്റയാട്ട്,സനൂജ് കുരുവട്ടൂർ, കെ എസ് യു ജില്ലാ പ്രസിഡണ്ട് വി.ടി.സൂരജ്, എസ്.
അഭിമന്യു,അമിത്ത് മനോജ്,
ആദിൽ മുണ്ടിയത്ത്, ജിഷ്ണു കടിയങ്ങാട്, അക്ഷിത പുഷ്പൻ, അശ്വിൻ ശശി എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.