Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രേയാംസ്കുമാറിനും പാർട്ടിക്കും ഇനി നല്ലത് യുഡിഎഫ്- നാഷണൽ ജനതാദൾ

15 Jun 2024 09:04 IST

- Enlight Media

Share News :

കോഴിക്കോട്- ശ്രേയാംസ്കുമാറിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജനതാദൾ പാർട്ടിക്കും ഇനി നല്ലത് യുഡിഎഫ് ആണെന്നും അവരെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും നാഷണൽ ജനതാദൾ സംസ്ഥാന അധ്യക്ഷൻ ജോൺ ജോൺ. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഔദാര്യമായി നൽകിയ എംപി സ്ഥാനവും കൊണ്ടാണ് വീരേന്ദ്രകുമാർ 2018ൽ എൽഡിഎഫിലേക്കു പോയത്. ഇതൊരു രാഷ്ട്രീയ വഞ്ചനയായിരുന്നെന്ന നിലപാടെടുത്ത് നാഷണൽ ജനതാദൾ രൂപീകരിച്ചു യുഡിഎഫിൽ അംഗത്വം നേടി മന്നോട്ടു പോയത് ശരിയെന്നു കാലം തെളിയിച്ചു. 

ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രാഷ്ട്രീയ സഹചര്യങ്ങളിൽ കാതലായ മാറ്റങ്ങളുണ്ടായി. എൽഡിഎഫ് മുങ്ങുന്ന കപ്പലാണെന്ന് ഘടക കക്ഷികൾക്കും തോന്നിത്തുടങ്ങി. അതുകൊണ്ടാണ് അവർക്കവകാശപ്പെട്ട രാജ്യസഭാ സീറ്റു പോലും സിപിഐഎം മാണി ഗ്രൂപ്പിനു നൽകി കീഴടങ്ങിയതെന്നും ജോൺ പറഞ്ഞു.

നഷണൽ ജനതാദൾ ജനറൽ സെക്രട്ടറിമാരായ പി പ്രദീപ് കുമാർ, ചോലക്കര മുഹമ്മദ് മാസ്റ്റർ, ജില്ലാ പ്രസിഡന്റ്പിപി അഷറഫ്, യുവ ജനതാദൾ സംസ്ഥാന പ്രസിഡന്റ് എപി യൂസുഫലി മടവൂർ വാർത്താ സമ്മേളനത്തിൽ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News