Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 16:16 IST
Share News :
തൃശൂർ :
ആശാവർക്കേഴ്‌സിന്റെ ധാർമിക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് മുൻപിൽ തിരി കത്തിച്ചുകൊണ്ട് കണ്ണുതുറക്കാത്ത സർക്കാരിന്റെ തിരിച്ചറിവിന് വേണ്ടി വേണ്ടി പ്രാർത്ഥിച്ച് പ്രതിഷേധ റാലി സംഘടിപ്പിച്ചു. സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം കൈപ്പറമ്പിൽ ജില്ലാ പ്രസിഡണ്ട് സി. വി. കുര്യാക്കോസ് നിർവഹിച്ചു. "ആരോഗ്യ രംഗത്ത് കേരള സംസ്ഥാനത്തിന് ഏതെങ്കിലും തരത്തിലുള്ള മേന്മ ഉണ്ടായിട്ടുണ്ടെങ്കിൽ ചാലക ശക്തിയായി പ്രവർത്തിച്ചിട്ടുള്ളത് ആശാപ്രവർത്തകരാണെന്നുള്ളത് സർക്കാർ വിസ്മരിച്ചാൽ ആരോഗ്യരംഗത്ത് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു ". കേരള വനിതാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ *ലിൻ്റി ഷിജു* അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ആൻസൻ കെ ഡേവിഡ്, കേരള ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് എം കെ മോഹനൻ, ജില്ല സെക്രട്ടറി എം, വി ജോസഫ്, കേരള വനിത നിയോജകമണ്ഡലം പ്രസിഡണ്ട് ജെൻസി ഡേവിഡ്, കെ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി പി.ജി .ദേവസി, കേരള യൂത്ത് ഫണ്ട് നിയോജകമണ്ഡലം പ്രസിഡണ്ട് കെ. ജെ. ജോബി, കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി കെ ഔസേപ്പ്, കെ ഒ തോമാസ്, സി കെ ഫ്രാൻസിസ്,
കേരള വനിതാ കോൺഗ്രസ് വൈസ് പ്രസിഡൻറ് മാഗി ഫ്രാൻസ്, കേരള കർഷക യൂണിയൻ പ്രസിഡണ്ട് ആൻ്റോ ഡി കുന്നത്ത്, സി.എ.ജോസ്, കെ ഐ ആന്റോ, വി . പി. പോൾസൺ തുടങ്ങിയവർ സംസാരിച്ചു.പി.ഓ.സജി, എം.പി .ഷാജി, സാജി ജോർജ്,
പി എ മോഹനൻ, എ.വി.ജോയ്, സി.ടി. ഡേവിസ്, ഫ്രാൻസിസ് പി .ഡി .എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.