Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2025 20:09 IST
Share News :
കോഴിക്കോട് :
കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മുതലാളിത്തം എങ്ങനെ കേരളത്തിൽ പടുത്തുയർത്താം എന്ന് മാത്രം ചർച്ച ചെയ്യുന്നയിടമായി സി.പി. എം സംസ്ഥാന സമ്മേളനങ്ങൾ മാറിയെന്ന്
തൃണമൂൽ കോൺഗ്രസ് കോ - ഓർഡിനേറ്റർ പി.വി അൻവർ .
കോഴിക്കോട്ട് നടന്ന തൃണമൂൽ കോൺഗ്രസ് നേതൃയോഗത്തിനിടെ
മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു
പിവി അൻവർ.
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ ഒരു തൊഴിലാളി പ്രശ്നവും ചർച്ച ചെയ്യുന്നില്ല.
കർഷക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നില്ല .
പൊലീസിലെയും എക്സൈസിലെയും ഒരു വിഭാഗത്തിന് ലഹരി മാഫിയയുമായി അടുത്ത ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
17 ന് തൃണമൂൽ കോൺഗ്രസ് ജില്ലാകേന്ദ്രങ്ങളിൽ ധർണ്ണയും ബോധവൽക്കരണ ക്യാമ്പയിനും നടത്തും.
ലഹരിമരുന്നും മദ്യവും മനുഷ്യരെ തകർത്തെറിയുന്നു
രണ്ടു മാസത്തിനിടെ 65 കൊലപാതകങ്ങൾ കേരളത്തിൽ നടന്നു.അതിൽ ഭൂരിഭാഗവും ലഹരിമരുന്ന് ഉപയോഗിച്ച ശേഷം ഉള്ളവയാണ്
ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ ഭേദഗതി വേണം എന്നും അദ്ദേഹം പറഞ്ഞു.വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനം പിണറായി സർക്കാരിന് മറുപടി നൽകുമെന്നും പിവി അൻവർ കൂട്ടി ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.