Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അജൈവ മാലിന്യ ഹരിത കർമ്മസേനയുടെ യൂസർ ഫ്രീ റദ്ദാക്കാൻ മുഖ്യമന്ത്രിക്ക് കോൺഗ്രസ് നിവേദനം നൽകി

13 Aug 2024 21:03 IST

MUKUNDAN

Share News :

ചാവക്കാട്:അജൈവ മാലിന്യങ്ങൾ ഇല്ലാത്ത വീടുകളിലും,കടകളിലും നിന്ന് ഹരിത കർമ്മസേന യൂസർ ഫ്രീ നിർബന്ധമായി പിരിക്കുന്നത് റദ്ദാക്കണമെന്ന് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.യൂസർ ഫ്രീ തന്നില്ലെങ്കിൽ നഗരസഭയുടെ അപേക്ഷകൾ പരിഗണിക്കില്ല എന്നും നികുതി അടയ്ക്കുമ്പോൾ പലിശയും പിഴയും സഹിതം ഈടാക്കുമെന്നും ഭീഷണിപ്പെടുത്തുകയാണ് എന്നും,പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിയമവിരുദ്ധ നിർബന്ധ പിരിവ് റദ്ദാക്കിയില്ലെങ്കിൽ ജനകീയ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകേണ്ടി വരുമെന്നും,സമര പ്രഖ്യാപനവും നിവേദനത്തിൽ ഉണ്ട്.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിച്ചു.മേഖല കമ്മിറ്റി സെക്രട്ടറി സി.പി.കൃഷ്ണൻ മാസ്റ്റർ,ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗക്കത്തലി,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല,മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,മഹിള കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് അനിത ശിവൻ,മഹിള കോൺഗ്രസ് സെക്രട്ടറി റുക്കിയ,അഷറഫ് ബ്ലാങ്ങാട്,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽസലാം,ജമാലു,കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.






Follow us on :

More in Related News