Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിപിഐ എം സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് കയ്യൂരിൽ തുടക്കം

01 Mar 2025 18:03 IST

Jithu Vijay

Share News :

കണ്ണൂർ : മാർച്ച്‌ ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത്‌ ചേരുന്ന സിപിഐ എം സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക കയ്യൂരിൽനിന്ന്‌ പ്രയാണം ആരംഭിച്ചു. തേജസ്വിനിക്കരയിലെ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്‌പാർച്ചനക്കുശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ജാഥാ ലീഡർ സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജിന് പതാക കൈമാറി.


പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പതാക ജാഥ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജാണ് ജാഥ ലീഡർ, വത്സൻ പനോളിയാണ് ജാഥ മാനേജർ. കണ്ണൂർ ജില്ലാകമ്മിറ്റി അംഗം കെ അനുശ്രീ ജാഥ അംഗമാണ്. മാർച്ച് 6 മുതൽ 9 വരെ കൊല്ലത്താണ് സിപിഐ എം സംസ്ഥാന സമ്മേളനം നടക്കുന്നത്.


സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു നയിക്കുന്ന ദീപശിഖാ ജാഥ മാർച്ച് രണ്ടിന് വയലാറിൽ പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സി ബി ചന്ദ്രബാബുവാണ് ദീപശിഖാ ജാഥ മാനേജർ. വി വസീഫ് ജാഥ അംഗമാണ്. കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത നയിക്കുന്ന കൊടിമര ജാഥ അഞ്ചിന് ശൂരനാട് പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനം ചെയ്യും.


Follow us on :

More in Related News