Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jan 2025 18:07 IST
Share News :
ചാലക്കുടി:
കേരളത്തിലെ സാധാരണക്കാർക്ക് ആശ്രയമായ റേഷൻ കടകളിൽ അരിയുൾപ്പെടെയുള്ള ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവിനെതിരെയും, കേരളത്തിലെ ഭക്ഷ്യമന്ത്രിയുടെ നുണപ്രചാരണങ്ങൾക്കെതിരെയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പൊതുവിതരണ മേഖലയിലെ ഒത്തുകളിക്കെതിരെയും യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ല ജനറൽ സെക്രട്ടറി ജോഫിൻ ഫ്രാൻസിസ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് ലിൻസൻ നടവരമ്പൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനിൽ ലാൽ കെ കെ, മണ്ഡലം പ്രസിഡന്റ്മാരായ അഭിജിത്ത് ശ്രീനിവാസൻ, ജൈഫൻ മാനാടൻ,എൻ പി പ്രവീൺ,സൂരജ് സുകുമാരൻ,കെ എസ് യു ജില്ല സെക്രട്ടറി അനന്തു വി ആർ,നിയോജകമണ്ഡലം സെക്രട്ടറിമാരായ സിജോ ഇട്ടീര, ശ്രീജിത്ത് പി എസ്, നിഖിൽ തങ്കപ്പൻ, അൻസാർ കബീർ,ലിജോ വട്ടേക്കാട്,ആശംസ് പി ദയാൽ, ടിനോ കുര്യൻ, സൗരവ് ബിനീഷ് എന്നിവർ പ്രസംഗിച്ചു. ബെസ്റ്റിൻ ഫ്രാൻസിസ്, ജെറിൻ ദേവസി,അമൽ ദേവ്, അഭിഷേക് ജോയ്, ആൽവിൻ ബെന്നി,അജിത്, ജോസ്മോൻ, ആൽവിൻ റോയ്, ആരോൺ, ടിന്റോ തോമാസ്,ജയപ്രകാശ് വേണു,ജിത്തു ഈ എസ്,അൽത്താഫ് വേണു എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.