Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജയ് ശ്രീറാമിന് പകരം മോദിയുടെ വിജയ പ്രസംഗത്തിൽ 'ജയ് ജഗന്നാഥ്'

05 Jun 2024 10:07 IST

Enlight News Desk

Share News :

ന്യൂഡൽഹി: 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ക്കുണ്ടായ തിരിച്ചടികളിലും ഭരണം നിലനിർത്താനാവുകയും, ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തതിന്റെ വിജയ പ്രസം​ഗം ആരംഭിച്ചത് "ജയ് ശ്രീ റാം"എന്നതിന് പകരം "ജയ് ജഗന്നാഥ്" എന്ന് വിളിച്ച്.  

ജനക്കൂട്ടം "ജയ് ശ്രീ റാം" എന്ന് വിളിക്കുമ്പോഴും "ഭാരത് മാതാ കീ ജയ്", "ജയ് ജഗന്നാഥ്" എന്നീ വിളികളോടെയാണ് മോദി തൻ്റെ 34 മിനിറ്റ് പ്രസംഗം ആരംഭിച്ചത്.

രാമക്ഷേത്രം ഒരു പ്രധാന പ്രചാരണ വിഷയമാക്കിയിട്ടും , ഉത്തർപ്രദേശിലെ ഫൈസാബാദ് മണ്ഡലത്തിന് കീഴിൽ വരുന്ന അയോധ്യയിൽ ബിജെപിയുടെ സിറ്റിംഗ് എംപി ഒരു ദശാബ്ദത്തിന് ശേഷം പരാജയപ്പെട്ടത് ബി ജെ പി ക്യാമ്പിന് പ്രഹരമായിട്ടുണ്ട്,  

സമാജ്വാദി പാർട്ടിയുടെ ദളിത് നേതാവ് അവധേഷ് പ്രസാദ് ആണ് ഇവിടെ വിജയിച്ചത്. തൻ്റെ പ്രസംഗത്തിൽ ഒരിക്കൽ പോലും മോദി ഉത്തർപ്രദേശിനെ പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ 10 വർഷത്തിനിടെ മോദിക്കുണ്ടായ ഏറ്റവും വലിയ പ്രഹരമായാണ് ജനവിധിയെ നിരീക്ഷിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിൽ ബിജെപി 240 സീറ്റും കോൺഗ്രസിന് 99 സീറ്റുമാണ് ലഭിച്ചത്. 2019 ൽ ബി ജെ പിക്ക് 303 സീറ്റുകൾ ലഭിച്ചിരുന്നു.


Follow us on :

More in Related News