Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനജ ദിവാകരൻ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു

20 Nov 2024 13:21 IST

WILSON MECHERY

Share News :

ചാലക്കുടി: വിവാദങ്ങൾക്കൊടുവിൽ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലീന ഡേവിസ് രാജിവെച്ച ഒഴിവിൽ പുതിയ വൈസ് പ്രസിഡന്റായി വനജ ദിവാകരൻ തെരഞ്ഞെടുക്കപ്പെട്ടു.

മുരിങ്ങൂർ ഡിവിഷനിൽ നിന്നുള്ള ബ്ലോക്ക് മെമ്പർ വനജാ ദിവാകരൻ അഞ്ചിനെതിരെ എട്ടു വോട്ടുകൾക്ക് ചിറങ്ങര ഡിവിഷനിൽ നിന്നുള്ള സിപിഎമ്മിന്റെ ബ്ലോക്ക് മെമ്പർ സിന്ധു രവിയെ പരാജയപ്പെടുത്തി.

ഒക്ടോബർ 18ന് യു ഡി എഫിലെ തന്നെ അഞ്ച് അംഗങ്ങൾ വൈസ് പ്രസിഡന്‍റ് ലീന ഡേവിസിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഭൂരിപക്ഷമില്ലാതിരുന്ന കാരണം പ്രമേയം ചര്‍ച്ചക്കെടുത്തില്ല. ഇതിനെ തുടർന്ന് അവിശ്വാസം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വൈസ് പ്രസിഡന്‍റ് പദവിയിൽ നിന്ന് ലീനഡേവീസ്അഞ്ച്ദിവസത്തിനുള്ളിൽ രാജിവെക്കണമെന്നും, അവിശ്വാസ പ്രമേയത്തിന് കത്ത് നൽകിയ അഞ്ച് അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കരുതെന്നും ഡിസിസി നിർദ്ദേശം നൽകിയിരുന്നു.

13 അംഗ ഭരണ സമിതിയില്‍ യുഡിഎഫ് 8 എല്‍ഡിഎഫ് 5 എന്നിങ്ങനെയാണ് അംഗസംഖ്യ. ഭരണപക്ഷത്തെ എട്ട് പേരും യോഗത്തില്‍ പങ്കെടുക്കാത്തതിനാൽ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. യുഡിഎഫിലെ സി.വി. ആന്‍റണി, പി.പി. പോളി, അഡ്വ.ലിജോ ജോണ്‍, ഷാന്‍റി ജോസഫ്, വനജ ദിവാകരന്‍ എന്നിവരാണ് അവിശ്വാസ പ്രമേയത്തില്‍ ഒപ്പിട്ടത്.

Follow us on :

More in Related News