Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2024 14:37 IST
Share News :
തൃശ്ശൂര്‍: കെപിസിസി യോഗത്തില്‍ തൃശ്ശൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ. മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ തൃശ്ശൂരില്‍ വീഴ്ചയുണ്ടായെന്നാണ് വിമര്‍ശനം. തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കളായ നിലവിലെ എംപി ടി എന്‍ പ്രതാപനെയും ഡിസിസി അധ്യക്ഷന്‍ ജോസ് വെള്ളൂരിനെയും മുരളീധരന്‍ പേരെടുത്ത് പറഞ്ഞ് യോഗത്തില്‍ വിമര്‍ശിച്ചു. ഇരുവരുടേയും സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. തിരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായി. ചില നേതാക്കള്‍ക്ക് പണത്തോട് ആര്‍ത്തിയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
ടിഎന്‍ പ്രതാപനടക്കം തൃശ്ശൂരില്‍ മുരളീധരന്റെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിക്കുന്നതാണ് കണ്ടതെങ്കിലും അങ്ങനെയല്ലെന്നാണ് മുരളീധരന്റെ വിമര്‍ശനത്തില്‍ നിന്നും വ്യക്തമാകുന്നത്. നേരത്തെ കോണ്‍ഗ്രസ് വിട്ട സഹോദരി പത്മജാ വേണുഗോപാല്‍, ഉയര്‍ത്തിയ വിമര്‍ശനമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മുരളീധരനും ചൂണ്ടിക്കാണിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുന്‍ഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് കെ മുരളീധരന്‍ വിമര്‍ശനമുന്നയിച്ചത്.
Follow us on :
Tags:
Please select your location.