Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐ.എൻ.റ്റി.യു സി ധർണ്ണ നടത്തി

27 Aug 2024 20:15 IST

PEERMADE NEWS

Share News :

പീരുമേട്. തൊഴിൽ ദിനം വെട്ടി കുറച്ചതിനെതിരേയും, കുറഞ്ഞ കൂലി എഴുനൂറ് രൂപാ ആക്കണമെന്നും ആവശ്യപ്പെട്ടു ഗ്രാമീണ തൊഴിൽ ഉറപ്പ് തൊഴിലാളികൾ അഴുത ബ്ലോക്ക് പഞ്ചായത്ത് ആഫീസ് പടിക്കൽ ധർണനടത്തി. ധർണ്ണ

ഐ.എൻ.റ്റി.യു സി. സംസ്ഥാന സെക്രട്ടറി അഡ്വ.സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.                

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുകയാണെന്നും, അതിനെതിരെ ശക്തമായ സമര പരിപാടികൾ ദേശീയ തലത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  ഐ.എൻ.റ്റി.യു.സി റീജണൽ പ്രസിഡന്റ് കെ.എ.സിദ്ധിക് അദ്ധ്യക്ഷതവഹിച്ചു. ഐ.എൻ.റ്റി.യു.സി. സംസ്ഥാന എക്സി.മെമ്പർ പി.കെ.രാജൻ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്,നേതാക്കളായ ആർ.ഗണേശൻ,എം.ഉദയ സൂര്യൻ,വി.സി.ജോസഫ്, ജോൺ പിതോമസ്,എസ്.ഗണേശൻ,പാപ്പച്ചൻവർക്കി,കെ.ആർ.വിജയൻ,ശാന്തമ്മവരമ്പനാൽ,പ്രിയങ്കാമഹേഷ്,കബീർതാന്നിമൂട്ടിൽ,കെ.ജി.രാജൻ,കെ.രാജൻ,ഡി.രാജു,കെ.എൻ.

നജീബ്, എം.ശേഖരൻ, പഞ്ചനാഗരാജ്, ഷക്കീല, ജയൻ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News