Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 14:52 IST
Share News :
ഗുരുവായൂർ:അഡ്വ.വി.എസ്.സുനിൽ കുമാറിന്റെ വിജയം ഉറപ്പാക്കാൻ പ്രവാസികൾ രംഗത്തിറങ്ങണമെന്ന് ഗുരുവായൂർ മണ്ഡലം പ്രവാസി കൺവെൻഷൻ അഭ്യർത്ഥിച്ചു.ഹോട്ടൽ പുഷ്പാഞ്ജലിയിൽ വെച്ച് നടന്ന സംഗമം പ്രവാസി ക്ഷേമ ബോർഡ് ചെയർമാനും,കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.കൈപ്പമംഗലം എംഎൽഎ യും,പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഇ.ടി.ടൈസൺ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ സെക്രട്ടറി ബാഹുലേയൻ പള്ളിക്കര അധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ,സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സി.സുമേഷ്,സിപിഐഎം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി.ശിവദാസൻ,സിപിഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ.പി.മുഹമ്മദ് ബഷീർ,കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി,ഏരിയ പ്രസിഡന്റ് അബ്ദുൾ റസാഖ്,ജില്ലാ എക്സിക്യൂട്ടീവ് അംഗം ശാലിനി രാമകൃഷ്ണൻ,ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനീഷ്‌മ ഷനോജ്,പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് പി.എം.തൈമൂർ,പ്രവാസി ഫെഡറേഷൻ ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഭിലാഷ് വി.ചന്ദ്രൻ,കേരള പ്രവാസി സംഘം ചാവക്കാട് ഏരിയ ട്രഷറർ പി.എം.യഹിയ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.