Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 17:44 IST
Share News :
മുതിര്‍ന്ന സിപിഐഎം നേതാവ് ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കേരള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
സുധാകരനു ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. സുധാകരനെതിരെ ശക്തമായ തെളിവുണ്ടെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകണമെന്നാണ് മുന്നറിയിപ്പ്.
കെ.സുധാകരനെതിരെ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍.സര്‍ക്കാരിനായി സ്റ്റാന്റിംഗ് കൗണ്‍സല്‍ ഹര്‍ഷദ് വി. ഹമീദാണ് സര്‍ക്കാരിന്റെ അപ്പീല്‍ സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം.
1995 ഏപ്രില്‍ 12-നാണ് ഇ പി ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍ നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം.
Follow us on :
Tags:
Please select your location.