Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂര്‍ വോട്ടെടുപ്പ് തുടങ്ങി

19 Jun 2025 08:23 IST

Enlight News Desk

Share News :

പി വി അന്‍വറിന്റേ അഭിമാന പോരാട്ടമായി കണക്കാക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകളും മണ്ഡലത്തില്‍ ഉണ്ട്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. മറ്റു മൂന്ന് മുന്നണി സ്ഥാനാർത്ഥികളും വോട്ട് രേഖപെടുത്തി.ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയും ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ മണ്ഡലം. സുരക്ഷയൊരുക്കാന്‍ പോലീസിന്റെയും അര്‍ദ്ധസൈനിക വിഭാഗത്തിന്റെയും ശക്തമായ വിന്യാസവും ഒരുക്കിയിട്ടുണ്ട്.

Follow us on :

More in Related News