Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 14:18 IST
Share News :
വിവാദമായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി നൽകി ഇരിഞ്ഞാലക്കുട അഡീഷണൽ സെഷൻസ് കോടതി. ജഡ്ജി വിനോദ് കുമാർ എൻ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്നും കോടതി നിർദേശമുണ്ട്.
ബിജെപിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ ബിജെപി ഓഫീസുമായി കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടത്തി എന്നാണ് സതീഷ് വെളിപ്പെടുത്തിയത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ള നേതാക്കൾ സാക്ഷിയായിരുന്ന കേസിൽ തിരൂർ സതീഷ് നടത്തിയ വെളിപ്പെടുത്തൽ നിർണായകമായി. തുടർന്നാണിപ്പോൾ കോടതി പുനരന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്.
കൊടകരയിൽ വെച്ച് പണം കവർച്ച ചെയ്യപ്പെട്ട കേസാണ് കൊടകര കുഴൽപ്പണ കേസ്. കേസിൽ ബിജെപി നേതാക്കൾ സാക്ഷികൾ മാത്രമാണുണ്ടായിരുന്നത്. ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഈ കേസിൽ സാക്ഷികൾ മാത്രമാണ്. ധർമ്മരാജൻ അടക്കം 25 സാക്ഷികളുടെ മൊഴികളിൽ കള്ളപ്പണം കടത്ത് സംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ട്. 200 സാക്ഷികളാണ് കേസിലുള്ളത്. തുടരന്വേഷണത്തിന് അനുമതി ലഭിച്ചാൽ പ്രതി പട്ടികയിൽ ഉൾപ്പെടുത്തേണ്ടവരെ വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. വെളിപ്പെടുത്തലിൽ കുറ്റസമ്മതത്തിന്റെ സ്വഭാവത്തിലുള്ളതിനാൽ ധർമ്മരാജൻ അടക്കമുള്ളവരൊക്കെ പ്രതിയാക്കാനാണ് പൊലീസിന്റെ തീരുമാനം.
Follow us on :
Tags:
More in Related News
Please select your location.