Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2025 08:59 IST
Share News :
പുറത്ത് മാർക്സും അകത്ത് പൂന്താനവുമായിട്ടാണ് പുരോഗമനക്കാർ ജീവിക്കുന്നതെന്ന് സംസ്കൃത പണ്ഡിതനും സാമൂഹ്യ നിരീക്ഷകരുമായ ടി എസ് ശ്യാം കുമാർ. ദളിത് സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ സബ്സിഡി നൽകുന്നതിൽ അഴിമതി സൂചിപ്പിച്ചു അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സവർണതക്ക് കൈയടി കിട്ടുന്നതിൽ
അൽഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനമൊക്കെ ഒരു മുഖം മൂടിയല്ലേ ... പുറത്ത് മാർക് അകത്ത് പൂന്താനവുമായിട്ടാണ് പുരോഗമനക്കാർ ജീവിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
ദളിതർക്ക് സിനിമക്കായി നൽകുന്ന പണം അഴിമതി സൃഷ്ടിക്കും എന്ന് പറയുന്ന അടൂർ ഗോപാലകൃഷ്ണൻ എന്തുകൊണ്ടാണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ ദളിതരെയും ആദിവാസികളെയും കാലങ്ങളായി പുറന്തള്ളി നിലനിൽക്കുന്ന കടുത്ത അനീതിയും അഴിമതിയും കാണാത്തത് ? അടൂർ ഈ അഴിമതി ഒരിക്കലും കാണില്ല. ദളിതർ സിനിമ ചിത്രീകരിക്കുന്നതിലുള്ള കടുത്ത ജാതി - അസഹിഷ്ണുതയാണ് അടൂരിൽ അടുമുടി നിറഞ്ഞിട്ടുള്ളത്.
അടൂർ ഗോപാലകൃഷ്ണന്റെ ജാതിവെറി ഇതിനകം തന്നെ പൊതു സമൂഹത്തിൽ വെളിപ്പെട്ടിട്ടുള്ളതാണ്. മറ്റുള്ളവരുടെ കാര്യത്തിലില്ലാത്ത പരിശീലനം, പട്ടികജാതിക്കാർക്ക് കൊടുക്കണമെന്ന അടൂരിന്റെ പരാമർശം തന്നെ മേൽക്കോയ്മാ ജാതി ബോധ്യത്തിൽ നിന്നുളവാകുന്നതാണ്. എത്ര മഹാനായ കലാകാരനായാലും മനസിൽ നിറഞ്ഞിരിക്കുന്ന നൂറ്റാണ്ടുകളുടെ ദുർഗന്ധം വമിക്കുന്ന സവർണ ജാതി ബോധ്യം ഉപേക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ എന്ത് കാര്യം?! - ശ്യാംകുമാർ ചോദിക്കുന്നു. വ്യത്യസ്ത ഫേസ്ബുക്ക് പോസ്റ്റുകളിൽ ആണ് അദ്ദേഹം തൻറെ നിലപാട് വ്യക്തമാക്കിയത്.
സർക്കാർ സംഘടിപ്പിച്ചത് ഫിലിം പോളിസി കോൺക്ലേവിൻറ സമാധാന ചടങ്ങിലാണ് അടൂർ ഗോപാലകൃഷ്ണൻ വിദ്വേഷ പരാമർശം നടത്തിയത്. ചടങ്ങി ഗായിക പുഷ്പാവതി സദസ്സിൽ എഴുന്നേറ്റു നിന്ന് പ്രതിഷേധിച്ചിരുന്നു.
Follow us on :
More in Related News
Please select your location.