Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ഥാനാർത്ഥി പ്രഖ്യാപനം: കോൺ​ഗ്രസ്സിൽ അടി തുടങ്ങി.

16 Oct 2024 10:22 IST

Enlight News Desk

Share News :


പാലക്കാട്∙ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നത. 

ഉപതെരഞ്ഞെടുപ്പിൽ‌ സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ച തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ. പി സരിൻ രം​ഗത്ത്. പാർട്ടി അവ​ഗണിച്ചെന്നാണ് സരിന്റെ ആരോപണം. ഇന്ന് രാവിലെ 11.30ന് സരിൻ മാധ്യമങ്ങളെ കാണും.

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ സരിനെ സ്ഥാനാർഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരനു താൽപര്യം.

ഉപതിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്.

എന്നാൽ ഷാഫി പറമ്പിലിന്റെയും വി.ഡി.സതീശന്റെയും പിന്തുണയാണ് രാഹുലിനു തുണയായത്. ജില്ലയ്ക്ക് പുറത്തു നിന്നുള്ള രാഹുലിനെ സ്ഥാനാർഥിയാക്കുന്നതിൽ സരിൻ അടക്കം പല കോൺഗ്രസ് നേതാക്കൾക്കും എതിർപ്പുണ്ടായിരുന്നു. ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. 

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പാലക്കാട് കോൺ​ഗ്രസിലെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സരിൻ എന്നൊരു കോൺ​ഗ്രസ് പ്രവർത്തകൻ ഈ നാട്ടിലുണ്ടെന്ന് ജനങ്ങളെ അറിയിക്കുമെന്ന് ഡോ. പി സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ, ഡോ. പി സരിൻ, വിടി, ബൽറാം എന്നീ പേരുകളായിരുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ‌ നേതൃത്വം പരി​ഗണിച്ചിരുന്നത്. ഈ എതിർപ്പുകൾ മറികടന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം.

കോൺഗ്രസുമായി ഇടഞ്ഞ സരിന് സിപിഎം പാലക്കാട് സീറ്റ് വാഗ്ദാനം ചെയ്തു. ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് നീക്കം. സരിന്റെ വാർത്താ സമ്മേളനം കഴിഞ്ഞതിന് ശേഷം ഇത് സംമ്പന്ധിച്ച് വ്യക്തതയുണ്ടാകും.അതേ സമയം സരിനെ അനുനയിപ്പിക്കാൻ കെപിസിസി നീക്കം തുടങ്ങി.


Follow us on :

More in Related News