Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപിക്കാരി ആയിരിക്കുക എന്നത് ഏറ്റവും വലിയ അഭിമാനം; മോദി പ്രധാനമന്ത്രിയായി തുടരും: പത്മജവേണുഗോപാല്‍

23 May 2024 14:02 IST

- Shafeek cn

Share News :

തൃശൂർ: ജൂൺ നാലിന് ഫലം വരുമ്പോൾ രാജ്യത്ത് ബിജെപി സർക്കാർ തുടരുമെന്ന് പത്മജ വേണുഗോപാൽ. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകും. ഒരു ബിജെപിക്കാരിയായിരിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും എന്നും പത്മജ പറഞ്ഞു. ബിജെപി അധികാരത്തിൽ നിന്നും പുറത്താകുമെന്നും ഇതോടെ പത്മജ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതാവുമെന്നും ചിലർ പറയുന്നുണ്ട്.. അവർക്കുള്ള മറുപടിയാണ് ഇതെന്നും പത്മജ വേണുഗോപാൽ കൂട്ടിച്ചേർത്തു. ഞാൻ നിരുപാധികമാണ് ബിജെപിയിൽ ചേർന്നത്. എന്തെങ്കിലും പദവി മോഹിച്ചല്ല. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കാൻ കഴിയുക എന്നുള്ളതാണ് എറ്റവും വലിയ സംതൃപ്‌തി. എതിരാളികൾ എന്തു പറഞ്ഞാലും അതിലൊന്നും പത്മജ വേണുഗോപാലിന് ഒരു ചുക്കും ഇല്ല. ഞാൻ ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുമ്പോൾ വല്ലാത്ത അസഹിഷ്‌ണുത ആണ് കോൺഗ്രസുകാർ കാണിക്കുന്നത്. അതെന്ത് ന്യായം ?’ പത്മജ ചോദിച്ചു. ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ലഭിക്കാത്ത സ്നേഹ വാത്സല്യങ്ങളാണ് ലഭിക്കുന്നത്. ബിജെപിയുടെ തുടർച്ചയായ മൂന്നാം സർക്കാരാണ് ജൂൺ നാലിന് അധികാരത്തിലെത്താൻ പോകുന്നതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.


ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം ചുവടെ;


“കോൺഗ്രസുകാർ പറയുന്നത് ജൂൺ 4ന് ബിജെപി അധികാരത്തിൽനിന്ന് പുറത്താകും.. അതോടെ പത്മജ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതെ ആകും, വഴിയാധാരമാകും എന്നൊക്കെയാണ്.. അത്തരക്കാർക്കുള്ള എന്റെ മറുപടി “””ഞാൻ നിരുപാധികമാണ് ബിജെപിയിൽ ചേർന്നത്… ബിജെപിയിൽ നിന്നും എന്തെങ്കിലും പദവി മോഹിച്ചല്ല ഞാൻ ആ പാർട്ടിയിൽ ചേർന്നത്.. ഒരു ബിജെപിക്കാരിയായി പ്രവർത്തിക്കാൻ കഴിയുക എന്നുള്ളതാണ് എന്റെ ഏറ്റവും വലിയ സംതൃപ്തി..””പിന്നെ പറയുന്നത് എന്റെ ഭർത്താവിനെ ED വേട്ടയാടിയപ്പോൾ ഞാൻ ED യേ ഭയന്ന് ബിജെപിയിൽ ചേർന്നു എന്നാണ്… അവരോട് എനിക്ക് പറയാനുള്ളത് “””എന്റെ ഭർത്താവ് കൃത്യമായി ഇൻകം ടാക്സ് അടക്കുന്നതിന് എല്ലാവർഷവും സർക്കാരിൽ നിന്ന് പ്രശംസ പത്രം ലഭിക്കുന്ന ഒരു ഡോക്ടറാണ്..””പിന്നെ എതിരാളികൾ എന്തു പറഞ്ഞാലും അതൊന്നും പത്മജ വേണുഗോപാപാലിന് ഒരു ചുക്കും അല്ല.. ഞാൻ കോൺഗ്രസ് വിട്ടപ്പോൾ കോൺഗ്രസുകാരുടെ ശരിക്ക് അറ്റാക്ക് എനിക്ക് നേരെ ഉണ്ടാകുമെന്ന് അറിഞ്ഞു തന്നെയാണ് ഞാൻ ആ പാർട്ടി വിട്ടത്..ഞാൻ K കരുണാകരന്റെ മകളാണ്… അച്ഛൻ സത്യമല്ലാത്ത ഒരുപാട് വ്യക്തിഹത്യകളെ നേരിട്ട വ്യക്തിയാണ്… രാജ്യദ്രോഹി, ചാരൻ എന്നു വരെയാണ് സ്വന്തം പാർട്ടിക്കാരായ കോൺഗ്രസുകാർ അച്ഛനെ വിശേഷിപ്പിച്ചത്.. അച്ഛൻ തളർന്നില്ല.. അച്ഛന്റെ അതേ മനക്കരുത്ത് എനിക്കും ഉണ്ട്…

 അതുകൊണ്ട് ആരെന്തു പറഞ്ഞാലും അതൊന്നും എന്നെ മാനസികമായി തളർത്തില്ല…


തൃശ്ശൂരിൽ ഞാൻ മത്സരിച്ചപ്പോൾ എന്നെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളുടെ പേരിൽ വ്യക്തമായ തെളിവുകൾ സഹിതം ശരിയായ പരാതി ആ പാർട്ടിയുടെ നേതൃത്വത്തിന് കൊടുക്കുമ്പോൾ അത് പരിശോധിച്ച് പരാതിക്കാരി ആയ എനിക്ക് നീതി വാങ്ങി തരേണ്ടവർ എന്നെ കയ്യൊഴിയുമ്പോൾ, ഞാൻ നൽകിയ പരാതി പരിശോധിച്ച് നീതി നടപ്പാക്കി തരേണ്ടവർ പരാതി നോക്കുക പോലും ചെയ്യാതെ എന്നെ തോൽപ്പിക്കാൻ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയ പാർട്ടി ശത്രുക്കളുടെ സംരക്ഷകരായി മാറുമ്പോൾ എനിക്ക് മാനസിക ആഘാതം ഉണ്ടാകും.. അങ്ങനെയാണ് എന്റെ മനസ്സ് കോൺഗ്രസിൽ നിന്ന് അകന്നത്… ഞാൻ കോൺഗ്രസ് വിട്ടുപോയതിന്റെ പേരിൽ കോൺഗ്രസുകാരുടെ രാഷ്ട്രീയപരമായ വിമർശനങ്ങൾ അല്ല എനിക്ക് നേരെ ഉണ്ടായത്… എനിക്ക് നേരെ സംസ്കാര ശൂന്യമായ വാചകങ്ങൾ, വ്യക്തിഹത്യകൾ, ഭീഷണികൾ ഒക്കെ കോൺഗ്രസുകാർ പരിധിവിട്ട് എനിക്കെതിരെ നടത്തി… ഇപ്പോൾ ഞാൻ ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുമ്പോൾ വല്ലാത്ത അസഹിഷ്ണുത ആണ് കോൺഗ്രസുകാർ കാണിക്കുന്നത്. അതെന്ത് ന്യായം ? എന്റെ പാർട്ടിക്കുവേണ്ടി എനിക്ക് പ്രവർത്തിക്കാൻ അവകാശമില്ലേ..? പത്മജയെ കൊണ്ട് കോൺഗ്രസിന് ഒരു പ്രയോജനവുമില്ല, പത്മജ കോൺഗ്രസിന് ഒരു ബാധ്യതയാണ് എന്ന് പറഞ്ഞവരുടെ ഒരു പാർട്ടിയിൽ നിന്ന് വിട്ടുപോയതാണ് എന്റെ ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം… ഞാൻ ചേർന്ന ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ എനിക്ക് ലഭിക്കാത്ത സ്നേഹ വാത്സല്യങ്ങളാണ്, ബിജെപി സഹപ്രവർത്തകരുടെ ഒന്നടങ്കം സ്നേഹമാണ് എനിക്ക് ലഭിക്കുന്നത്.. കോൺഗ്രസിൽ നിന്നും എനിക്ക് ഇങ്ങനെയൊരു അനുഭവം ലഭിച്ചിട്ടില്ല.,.


 അച്ഛന്റെയോ സഹോദരന്റെയോ തുണയില്ലാതെ പത്മജക്ക് രാഷ്ട്രീയത്തിൽ പ്രവർത്തിക്കാൻ കഴിയില്ല എന്ന് പറഞ്ഞവരോട്-“” ഞാൻ ചേർന്ന ഭാരതീയ ജനതാ പാർട്ടിയിൽ എന്റെ സ്വന്തക്കാർ ആരും സംരക്ഷകരായില്ല “”.. ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ ജീവിതത്തിൽ ദുരിതം അനുഭവിക്കുന്ന ഒരുപാട് സാധാരണ കോൺഗ്രസ് പ്രവർത്തകരെ എന്റെ ഭർത്താവ് തന്ന പണം ഉപയോഗിച്ച് ഞാൻ സഹായിച്ചിട്ടുണ്ട്.. അതിൽ ഇപ്പോഴും എനിക്ക് സംതൃപ്തി ഉണ്ട്… ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോൾ തുടർച്ചയായി പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തി ആ പാർട്ടിയെ ബുദ്ധിമുട്ടിച്ചിരുന്നില്ല… ഞാൻ ചേർന്ന BJP എന്ന രാജ്യത്തെ ഏറ്റവും വലിയ പ്രസ്ഥാനത്തെപ്പറ്റി ഓരോ ദിവസം ചെല്ലുമ്പോഴും കൂടുതൽ മതിപ്പാണ് എനിക്കുണ്ടാകുന്നത്… BJP ഭരണത്തിൽ രാജ്യത്ത് നടന്നതുപോലെ ഇത്രയും വികസന പ്രവർത്തനങ്ങൾ നടന്ന ഒരു ഭരണകാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.. നരേന്ദ്രമോദി എന്ന നേതാവിന്റെ ഭരണ മികവ് അത്രമേൽ വലുതാണ്… ഗ്രാമീണ മേഖല മുതൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വരെ നരേന്ദ്രമോദി ഭരണത്തിൽ പുരോഗതിയുടെ കുതിച്ചുചാട്ടം ആണ് ഉണ്ടായിട്ടുള്ളത്… ബിജെപി അധികാരത്തിൽ വരില്ല എന്ന് പറയുന്നവരോട്.. ബിജെപിയുടെ തുടർച്ചയായ മൂന്നാം സർക്കാർ ആണ് ജൂൺ 4ന് ഉണ്ടാകാൻ പോകുന്നത്. നരേന്ദ്രമോദി തന്നെ ഇന്ത്യയുടെ മൂന്നാമതും പ്രധാനമന്ത്രി ആകും…


ബിജെപി എന്ന പ്രസ്ഥാനത്തെ ശരിക്കും പഠിച്ചപ്പോൾ എനിക്ക് ആ പാർട്ടിയെ പറ്റി മുമ്പുണ്ടായിരുന്ന ധാരണകൾ തെറ്റിദ്ധാരണകൾ ആയിരുന്നു എന്ന് എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടു.. അതിനെ തുടർന്നാണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്… എന്റെ മനസ്സ് 100% വും ബിജെപിക്കൊപ്പം ആണ്.. നരേന്ദ്രമോദിയുടെ ഭരണ മികവിൽ ആകൃഷ്ട ആയി ആണ് ഞാൻ ആ പാർട്ടിയിൽ ചേർന്നത്… ബിജെപി എനിക്ക് എന്ത് തരുന്നു എന്നുള്ളത് എന്റെ ചിന്തയേ അല്ല… ഒരു ബിജെപിക്കാരി ആയിരിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനവും സന്തോഷവും..”

Follow us on :

More in Related News