Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2024 22:12 IST
Share News :
മലപ്പുറം : കോൺഗ്രസ്സ് സേവാദൾ മലപ്പുറംജില്ലാ കൺവൻഷൻ വിപുലമായി നടത്തി. മലപ്പുറം ഡിസിസി ഓഫീസിൽ വെച്ച് നടന്ന പരിപാടി ഡി.സി.സി. പ്രസിഡൻ്റ് അഡ്വക്കറ്റ്: വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. സേവാദൾജില്ലാ പ്രസിഡൻറ് പി. സുരേന്ദ്രൻ വാഴക്കാട് അധ്യക്ഷത വഹിച്ചു, കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡൻറ് രമേശൻ കരുവാച്ചേരി മുഖ്യപ്രഭാഷണം നടത്തി.
മഹിളാസേവാദൾ സംസ്ഥാന പ്രസിഡൻറ് ജയകുമാരി, സേവാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് ഉദയകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രകാശൻ കണ്ണൂർ, വിനോദ് കൊയിലാണ്ടി - സമദ് കൊല്ലം, മൊയ്തീൻ മൂന്നിയൂർ,മഹിളാ സേവാദൾ ജില്ലാ പ്രസിഡൻ്റ് സിബി ടീച്ചർ അങ്ങാടിപ്പുറം, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി രജിതകുമാരി, ജില്ലാ ഭാരവാഹികളായ ടി.ഉമ്മർ,രാധാകൃഷ്ണൻ അങ്ങാടിപ്പുറം, മാനു മങ്കട, പ്രമോദ് വേങ്ങര ' എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കലാകാരൻമാരെയും പുതുതായി പാർട്ടി സ്ഥാനങ്ങൾ വഹിക്കുന്ന സേവാദൾ പ്രവർത്തകരെയും വയനാട്മുണ്ടക്കയ്, ചൂരൽമല ,ദുരിതബാധിത പ്രദേശങ്ങളിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സേവാദൾ വളണ്ടിയർമാരെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുജീബ് മുട്ടിപ്പാലം നന്ദി പറഞു, ദേശീയ ഗാനത്തോട് കൂടി പരിപാടി അവസാനിപ്പിച്ചു,
Follow us on :
Tags:
More in Related News
Please select your location.