Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്രീറാം വെങ്കിട്ട രാമന് മാറ്റം, പകരം ചുമതലയില്ല; സപ്ലൈകോ സിഎംഡിയായി പി ബി നൂഹ്

08 Jul 2024 23:23 IST

Enlight News Desk

Share News :

തിരുവനന്തപുരം: സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്നു ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ടൂറിസം ഡയറക്ടറായിരുന്ന പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയായി നിയമിച്ചു.

ശ്രീറാമിനു പുതിയ നിയമനം നല്‍കിയിട്ടില്ല. കെടിഡിസി എംഡിയും ആരോഗ്യകുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണു പുതിയ ടൂറിസം ഡയറക്ടര്‍. കെടിഡിസി എംഡി സ്ഥാനവും വഹിക്കും.

മദ്യനയം മാറ്റ ചർച്ചക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നത ഉണ്ടെന്ന വാർത്തകൾ വന്നതിന് പിന്നാലെ അവധിയിൽ പോയ ഐഎഎസ് ഉദ്യോഗസ്ഥൻ പിബി നൂഹിനാണ് ചുമതലനൽകുന്നത്. ടൂറിസം മന്ത്രിയുമായുള്ള ഭിന്നതയാണ് നൂഹിന് വകുപ്പ് മാറ്റത്തിന് കാരണമെന്നും പറയുന്നു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച അദ്ദേഹം ഈ മാസം 22 ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റി നൽകിയത്.മദ്യ നയം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എംഎസ് മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെൻ്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജുക്കേഷൻ്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിൻ സ്മാര്‍ട് മിഷൻ സിഇഒ ആയ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നൽകി.

Follow us on :

More in Related News