Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിസിസി ജനറൽ സെക്രട്ടറി സി.എ.ഗോപപ്രതാപന് സ്വീകരണം നൽകി..

08 Feb 2026 19:08 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായ സി.എ.ഗോപ പ്രതാപന് സ്വീകരണം നൽകി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം ട്രഷറർ ഇസഹാഖ് മണത്തല അധ്യക്ഷത വഹിച്ചു.അൽ അയിൻ ഇൻകാസ് സെക്രട്ടറി ഹംസ അറക്കൽ ഷാൾ അണിയിച്ച് അനുമോദിച്ച്.സി.പി.കൃഷ്ണൻ മാസ്റ്റർ മധുരം വിതരണം ചെയ്തു.അബ്ദുൾ സലാം കൊപ്പര,അഷറഫ് ബ്ലാങ്ങാട്,പി.കെ.കബീർ,എ.എച്ച്.റൗഫ്,ഷൈല നാസർ,കമറുദ്ദീൻ പട്ടാളം,സഫറിയ റിയാദ്,പി.എസ്.രഞ്ജിനി,പി.എം.സുബൈർ,സക്കറിയ എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News