Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 14:27 IST
Share News :
ചാലക്കുടി:
ചാലക്കുടി നിയജകമണ്ഡലത്തിൽ ട്വൻ്റി 20 പ്രവർത്തകർ ഉത്രാടനാളിൽ (14.09.2024, ശനിയാഴ്‌ച) 1500 ഓളം ജനങ്ങൾക്ക് സൗജന്യമായി ഓണ സദ്യ കൊടുക്കുന്നു. ചാലക്കുടി നിയോജക മണ്ഡലത്തിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, ഗവണ്മെൻ്റ് ഹോസ്‌പിറ്റലുകൾ, ശരീരിക വെല്ലുവിളി നേരിടുന്നവരെ പരിപാലിക്കുന്ന സ്ഥാപനങ്ങൾ, പാലിയേറ്റിവ് സെൻ്റർ,ഏഴ് പഞ്ചായത്തുകളിലും, മുനിസിപ്പലിറ്റിയിലും ഉള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് സൗജന്യ സദ്യ നൽകുന്നത്. പ്രവർത്തകർ അന്നേ ദിവസം ഓണ സദ്യ എത്തിച്ചു നൽകുന്നതാണ്.
ചാലക്കുടി നിയോജകമണ്ഡലം പ്രസിഡന്റ് Adv. സണ്ണി ഡേവിസ്, നിയോജക മണ്ഡലം ഭാരവാഹികളായ, ജോഷി കെ ഡി, പിഡി വർഗ്ഗീസ്, ഷിബു വി പി, ജോൺ അവറാസ്, സിജുമോൻ ജോസഫ് എന്നിവർ വർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
Tags:
Please select your location.