Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹനുമാൻ സേന ഭാരത് പ്രതിഷേധ ധർണ്ണ നടത്തി

03 Jul 2024 20:18 IST

Jithu Vijay

Share News :

കോഴിക്കോട് : ലോക്‌സഭയിൽ ഹിന്ദു വിരുദ പരാമർശനം നടത്തിയ രാഹുൽ ഗാന്ധി പ്രസ്താവന പിൻവലിച്ച് രാജ്യത്തോടും ഹിന്ദു സമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഹനുമാൻ സേന ഭാരതിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് കിഡ്സൻ കോർണർ പരിസരത്ത് സായാഹ്ന ധർണ്ണയും രാഹുൽ ഗാന്ധിയുടെ കോലവും കത്തിച്ചു. വിവിധ പ്രസ്താവനയെ പിന്തുണച്ച മാതൃഭൂമി ദിനപത്രവും അഗ്നിക്കിരയാക്കി. പ്രതിഷേധ ധർണ്ണ ചെയർമാൻ എ. എം ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഭരണഘടനയെ അവഹേളിക്കുകയും ലോകസഭയയെ അപമാനിക്കുകയും ചെയ്ത രാഹുൽ ഗാന്ധി രാജ്യത്തിന്റെ സംസ്ക്കാരമായ ഹിന്ദുത്വത്തിൻ്റെ അടിവേര് അറക്കാനുള്ള ചില അന്താരാഷ്ട്ര ഗൂഡാലോചനയുടെ മുഖ്യകണ്ണിയും ചാരനുമാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കോലവും മാദ്ധ്യമ ധർമ്മം അനുഷ്ടിക്കാതെ രാഷ്ട്രീയക്കാരുടെ ഏജൻ്റായി പ്രവർത്തിക്കുന്ന മാതൃഭൂമി പത്രവും അഗ്നിക്കിരയാക്കി. അതിൽ ജിത്ത് സ്വാഗതം പറഞ്ഞു സംസ്ഥാന സമിതി അംഗമായ ഉണ്ണികൃഷ്ണൻ കരിപ്പാലി മുഖ്യ പ്രഭാഷണം നടത്തി. ശശി ആർട്ടിസ്റ്റ്, ഷെട്ടി സുന്ദരൻ, സി.കെ വേലായുധൻ, ശ്രീകല,ശോഭ അയ്യർ, രത്നകല, തങ്കം, ശ്യാമള എന്നിവർ നേതൃത്ത്വം നൽകി. എൻ എം ഷനൂപ് നന്ദി പറഞ്ഞു

Follow us on :

More in Related News