Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2025 16:05 IST
Share News :
കോഴിക്കോട്: മനുവാദ - നവ ഹിന്ദുത്വ സംസ്കാരം നമ്മുടെ ജീവിതത്തിൽ ആഴത്തിൽ പിടിമുറുക്കിയിരിക്കുന്ന ഫാസിസ്റ്റ് കാലത്ത് ജനകീയ മുന്നേറ്റങ്ങളിലൂടെ വലിയ , പ്രതിരോധം ഉയർന്നു വരേണ്ട അനിവാര്യമായ കാലമാണിതെന്ന് റവലൂഷണറി കൾച്ചറൽ ഫോറം ദേശീയ കൺവീനർ തുഹിൻ അഭിപ്രായപ്പെട്ടു.
കൾച്ചറൽ ഫോറം കേരളയുടെ മൂന്നാമത് മധുമാസ്റ്റർ നാടക പുരസ്കാരം പ്രസിദ്ധ നാടക നടൻ ഗോപാലൻ അടാട്ടിന് നല്കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂലധനവും - മനുസ്മൃതിയും സന്ധി ചെയ്യുന്ന അധികാര വ്യവസ്ഥ അത്രമേൽ ഭീകരമായ ഇന്ത്യയിൽ
ജനാധിപത്യം എന്നത് ഒരു പാഴ് വാക്കായി മറിത്തീരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വി.എ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നയൻ അപ്പുണ്ണിശശി, സംവിധായകൻ രാംദാസ് കടവല്ലൂർ ,പ്രേം ചന്ദ്,
കബിർ കാട്ലാട്ട്, പി.എൻ പ്രോവിൻ്റ് ,ഷെമി,
ഡോ: ആശാ പ്രഭാകർ വേണുഗോപാലൻ കുനിയിൽ അഡ്വ. സുനിൽ ജോസഫ്,
മണികണ്ഠൻ മൂക്കുതല എന്നിവർ സംസാരിച്ചു.
തുടർന്ന് ഗോപാലൻ അടാട്ടും ജോസ്. പി. റാഫേലും ചേർന്ന് അവതരിപ്പിച്ച തിയറ്റർ സ്കെച്ചസും, രാം ദാസ് കടവല്ലൂർ
സംവിധാനം ചെയ്ത "സത്യപ്പുല്ല് " ഡോക്യുമൻ്ററി സിനിമയുടെ പ്രദർശനവും നടന്നു.
Follow us on :
Tags:
More in Related News
Please select your location.