Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് പുത്തൻകടപ്പുറം ഇഎംഎസ് നഗറിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

13 May 2025 19:11 IST

MUKUNDAN

Share News :

ചാവക്കാട്:മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ചാവക്കാട് പുത്തൻകടപ്പുറം ഇഎംഎസ് നഗറിൽ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.ഗുരുവായൂർ എംഎൽഎയും,യൂണിയൻ ജില്ലാ സെക്രട്ടറിയുമായ എൻ.കെ.അക്ബർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.ഹനീഫ അധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം ടി.എ.അബൂബക്കർ,ബ്രാൻഡ് സെക്രട്ടറി തയ്യിൽ മുസ്തഫ,യൂണിയൻ ഇഎംഎസ് നഗർ യൂണിറ്റ് സെക്രട്ടറി സി.എം.നൗഷാദ്,സാഹു കൂരാറ്റിൽ എന്നിവർ സംസാരിച്ചു.പ്രദേശത്ത് എസ്എസ്എൽസിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.മെയ് 29,30,31 തിയ്യതികളിലാണ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനം ചാവക്കാട് വെച്ച് നടക്കുന്നത്. 

Follow us on :

More in Related News