Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2024 07:06 IST
Share News :
'മുണ്ടക്കയം: കൂട്ടിക്കല്‍ പഞ്ചായത്തില്‍ അധികൃത റിസോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കിയ പഞ്ചായത്ത് അധികാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണണെന്ന് പി.ഡി.പി.കോട്ടയം ജില്ലാപ്രസിഡന്റ് നിഷാദ് നടക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ നിരവധി റിസോര്‍ട്ടുകളാണ് പഞ്ചായത്തിന്റെ അനുമതിയോടെ നിര്‍മ്മിച്ചു കൂട്ടിയിരിക്കുന്നത്.ചെങ്കുത്തായ മലയില്‍ മനുഷ്യജീവിതത്തിന് അപകടമാംവിധം നിരവധി കെട്ടിടങ്ങള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയതില്‍ ദുരൂഹതയുണ്ട്.ഉരുള്‍ പൊട്ടല്‍ ഭീഷണിയുളള ഇവിടെ എന്തടിസ്ഥാനത്തിലാണ് നിര്‍മ്മാണനുമതി നല്‍കിയെതെന്നു ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളോടു വ്യക്തമാക്കണം.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഇതിനെല്ലാം ഒത്താശചെയ്‌തെന്ന ആരോപണം ഗുരുതരമാണ്.പഞ്ചായത്ത് സെക്രട്ടറി, ഓവര്‍സിയര്‍, സൂപ്രണ്ട്, ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്നു നടത്തിയ ഈ അഴിമതിജനങ്ങളോടുളള വെല്ലുവിളിയാണ്. അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചു നീക്കണം. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്ക് സ്റ്റാപ് മെമോ നൽകണം. അല്ലാത്ത പക്ഷം 29 ന് കൂട്ടിക്കൽ പഞ്ചായത്ത് ആഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കും.
അനധികൃത നിർമാണം നടക്കുന്ന സ്ഥലം പി.ഡി.പി നേതാക്കൾ സന്ദർശനം നടത്തിയതായും
നിഷാദ് പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് ഒ.എ. സക്കരിയ , ' മണ്ഡലം സെക്രട്ടറി മുജീബ് മഠത്തിപറമ്പിൽ കൂട്ടിക്കൽ പഞ്ചായത്ത് കൺവീനർ ഇസ്മായിൽ കൂട്ടിക്കൽ എന്നിവരും പങ്കെടുത്തു
Follow us on :
Please select your location.