Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയോര സമര യാത്ര കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുള്ള താക്കീത് - സനീഷ് കുമാർ ജോസഫ് എംഎൽഎ

30 Jan 2025 19:01 IST

WILSON MECHERY

Share News :


ചാലക്കുടി: പ്രതിപക്ഷനേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര ജാഥ വന്യജീവി ആക്രമണത്തിൽ പൊറുതിമുട്ടുന്ന മലയോര ജനങ്ങളോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുലർത്തുന്ന നിരുത്തരവാദിത്ത സമീപനത്തിനെതിരെയുള്ള താക്കീത് ആയിരിക്കുമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം മൂലം  ദുരിതമനുഭവിക്കുന്ന കേരളത്തിലെ മുഴുവൻ ജനങ്ങളും വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചായ്പൻകുഴിയിൽ വച്ച് നാളെ രാവിലെ 10 ന് നടക്കുന്ന ജാഥയുടെ ജില്ലാതല സംഗമം ആയിരങ്ങൾ പങ്കെടുക്കുന്ന വൻ ജനാവലിയാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്നും വാർത്താ സമ്മേളനത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ സി ജി ബാലചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ വി ഒ പൈലപ്പൻ,എം ടി ഡേവിസ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഐ ഐ അബ്ദുൽ മജീദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Follow us on :

More in Related News