Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർത്തയുടെ ഉറവിടം വെളിപ്പെടുത്തണമെന്ന ഉത്തരവ് പിൻവലിക്കണം: ഐ.ആർ.എം.യു

19 Aug 2025 08:26 IST

ENLIGHT MEDIA PERAMBRA

Share News :

ബാലുശ്ശേരി: മാധ്യമ പ്രവർത്തകരിൽ നിന്നും മാധ്യമ സ്ഥാപനങ്ങളിൽ നിന്നും വാർത്തകളുടെ റവിടം സംബന്ധിച്ച് വിശദീകരണം തേടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്ന സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ്‌ യൂണിയൻ ( ഐ.ആർ.എം.യു) കോഴിക്കോട് ജില്ലാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് കൂച്ചുവിലങ്ങിടുന്നതും ജനങ്ങളുടെ അറിയാനുള്ള അവകാശത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും ഹനിക്കുന്നതുമായ ഈ ഉത്തരവിനെതിരെ ജനാധിപത്യ ശക്തികൾ അണിനിരക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ, ദേവരാജ് കന്നാട്ടി, എ.പി.സതീഷ്, സുനന്ദ, രഘുനാഥ് പുറ്റാട്, ബഷീർ ആരാമ്പ്രം, കെഅ കെ.കെ. മുഹമ്മദ്റാ റാഷിദ്, അംജദ് ചേ ളന്നൂർ തുടങ്ങിയവർ സംസാരിച്ചു.

വി.ദക്ഷിണാമൂർത്തി സ്മാരക മാധ്യമശ്രേഷ്ഠ പുരസ്കാരം നേടിയ ദേവരാജ് കന്നാട്ടിയെ മമന്റോ നൽകി ആദരിച്ചു.



Follow us on :

Tags:

More in Related News