Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 May 2025 22:25 IST
Share News :
മേപ്പയ്യൂർ : പഴയ കാല സോഷ്യലിസ്റ്റുകൾ നാടിൻ്റെ പരിഛേദമായിരുന്നുവെന്ന് ആർ.ജെ.ഡി സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ പറഞ്ഞു. പഴയ കാലത്ത് വിവാഹവും മരണവും അടക്കമുള്ള സന്തോഷങ്ങളും ദുഃഖങ്ങളും നമ്മുടെ ഇടയിലേക്ക് കടന്ന് വരുമ്പോൾ അതിനൊപ്പം ചേർന്ന് നിൽക്കാനും കൂടിയിരുന്ന് തരണം ചെയ്യാനും ഓടിയെത്തുന്ന കുറേ പേരുള്ള നാട്ടിൽ പുറം നന്മകളാൽ സമൃദ്ധമായിരുന്നു.നമ്മുടെ നന്മകകളും സ്നേഹബന്ധങ്ങളും സൗഹൃദവും കൂട്ടായ്മയും അന്യമായി കൊണ്ടിരിക്കുന്ന വർത്തമാന
കാലത്ത്,ആദ്യകാല സോഷ്യലിസ്റ്റുകൾ
നടത്തിയ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ മാതൃകപരമായി
രുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ സോഷ്യലിസ്റ്റ് ഓടയിൽ കണാരൻ അനുസ്മരണത്തിനോട
നുബന്ധിച്ച് ആർ.ജെ.ഡി വിളയാട്ടൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി. ബിജു അധ്വക്ഷനായി.ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.എം. സത്യേന്ദ്രൻ, കുനിയത്ത് നാരായണൻ കിടാവ്, കെ.പി. അബ്ദുൾ സലാം, നിഷാദ് പൊന്നങ്കണ്ടി, പി. ബാലൻ, എ.എം. കുഞ്ഞികൃഷ്ണൻ, എൻ.പി. ബിജു, എൻ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
നേരത്തെ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് കെ.എം. ബാലൻ, പി. ബാലകൃഷ്ണൻ കിടാവ് കെ. രാജൻ, വള്ളിൽ പ്രഭാകരൻ, ഗിരീഷ് മേക്കോത്ത്, ഒ.ഷിബിൻ രാജ്, പി.കെ. ഹരീഷ്, വി.കെ. സജീഷ്, വി.പി.ദാനീഷ്, കെ.എം. പ്രമീഷ്, പി.കെ.രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.