Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2024 17:02 IST
Share News :
ചാലക്കുടി:
വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനു വേണ്ടി കേരള മഹിളാസംഘം ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ബിരിയാണിചലഞ്ചിന്റെ ഉദ്ഘാടനം ആദ്യ വിൽപ്പന നടത്തി കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി െകെ എസ് ജയ നിർവഹിച്ചു.
ബിരിയാണി ചലഞ്ചിലൂടെ കിട്ടുന്ന ലാഭത്തിന്റെ മുഴുവൻ വിഹിതവും വയനാട്ടിലെദുരിതമനുഭവിക്കുന്നവർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കേരള മഹിളാസംഘം വിവിധതരം ചലഞ്ചുകൾസംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി മേള സംഘടിപ്പിച്ചത്.
ആയിരത്തി അഞ്ഞൂറോളം ബിരിയാണിയാണ് ചലഞ്ചിയുടെ വിൽക്കപ്പെട്ടത്.
മണ്ഡലം പ്രസിഡണ്ട് രമ ബാഹുലേയൻ അധ്യക്ഷത വഹിച്ചു .
ജില്ലാ ജോ. സെക്രട്ടറിമാരായ അനിതാ രാധാകൃഷ്ണൻ, സജ്നാ പാർവ്വിൽ ജില്ലാ വൈസ് പ്രസിഡണ്ട്
സി ആർ റോസിലി,ജില്ലാ കമ്മിറ്റിയംഗം ഉഷ പരമേശ്വരൻ, മുനിസിപ്പൽ കൗൺസിലർ ബിന്ദു ശശികുമാർ,ബീന ഡേവിസ്
സിപിഐ മണ്ഡലം അസി.സെക്രട്ടറി എം വി ഗംഗാധരൻ, ജില്ലാ കമ്മിറ്റി അംഗം പി എം വിജയൻ, സി പി ഐ ചാലക്കുടി ലോക്കൽ സെക്രട്ടറി അനിൽ കദളിക്കാടൻ എന്നിവർ സംസാരിച്ചു
Follow us on :
Tags:
Please select your location.