Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശൈലജ ടീച്ചർക്കായി പേരാമ്പ്രയിലെ യുവജന റാലി ആവേശക്കടലായി

17 Apr 2024 13:38 IST

- Preyesh kumar

Share News :

പേരാമ്പ്ര: എൽ.ഡി.എഫ് വടകര ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി കെ.കെ.ശൈലജ ടീച്ചറുടെ വിജയത്തിനായി ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽറാലി സംഘടിപ്പിച്ചു, റസ്റ്റ്ഹൗസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി ബസ്സ്റ്റാൻ്റ് പരിസരത്ത് സമാപിച്ചു. ഡി ജെ മ്യൂസികിൻ്റെ അകമ്പടിയിൽ ശൈലജ ടീച്ചറുടെ ഫോട്ടോ പ്രിൻ്റ് ചെയ്ത ടീ ഷർട്ടുകൾ ധരിച്ചും നൃത്തമാടിയും പ്രവർത്തകൾ ആവേശത്തോടെ മുദ്രാവാക്യം മുഴക്കിയാണ് റാലിയിൽ അണിനിരന്നത്.


എസ്.കെ.സജീഷ്, പി.കെ. അജീഷ്, വി.കെ.പ്രമോദ്, പി.എസ്. പ്രവീൺ, എ.കെ. അഭിലാഷ്, ധനേഷ് കാരയാട്, കെ.വി.ഷിജു, കെ.വി.ധരേഷ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.


Follow us on :

More in Related News