Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2025 23:02 IST
Share News :
കോഴിക്കോട് : മേയർ സ്ഥാനാർത്ഥിയായ സി.പി. മുസാഫർ അഹമ്മദിനായി എൽ.ഡി. എഫ് കണ്ടെത്തിയ മീഞ്ചന്ത വാർഡിലേക്ക് എതിർ സ്ഥാനാർത്ഥിയായി മത്സരിക്കാനായി പോകുമ്പോൾ എസ്.കെ യോട്
ഒരു പത്രപ്രവർത്തകൻ ചോദിച്ചത് , ല്ലാ എസ്.കെ നിങ്ങള് വെറുതെ തോല്ക്കാനായിട്ട് അവിടേക്ക് പോണോ? എന്നായിരുന്നു.
ഉടനെ തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ, ഒരു പത്തുപതിനഞ്ചു ദിവസം അങ്ങനെങ്കിലും
ഇങ്ങള് നമ്മളെ ഫോട്ടെക്കൊ കൊടുക്കല്ലോ എന്നായിരുന്നു.
അങ്ങനെ എഴുതി തള്ളിയിടത്തു നിന്നാണ്, സി.പി.എമ്മിൻ്റെ സൂപ്പർ കാൻഡിഡേറ്റിനെ മലർത്തിയടിക്കുന്നതിലേക്ക് ഈ 'കോയിക്കോടു ' കാരൻ ഉയർന്നത്.
അതെ, ഇതാണ് എസ്.കെ. അബൂബക്കർ എന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസുകാരൻ, 2000ത്തിൽ ഇതേ പോലെ വലിയങ്ങാടി വാർഡിൽ കന്നിയങ്കത്തിനായിയു.ഡി.എഫ് സ്ഥാനാർത്ഥിയായി വന്നപ്പോഴും അധികമാരും കാര്യമായി എണ്ണാത്ത സ്ഥാനാർത്ഥിയായിരുന്നു എസ്.കെ. അബൂബക്കർ. എന്നാൽ ഫലം വന്നപ്പോൾ വലിയങ്ങാടി വാർഡിലെ സിറ്റിംഗ് കൗൺസിലറായ ആർ.ജെ. ഡിയിലെ തോമസ് മാത്യുവിനെ 426 വോട്ടിന് തോല്പിച്ച് അന്നും എല്ലാവരെയും ഞെട്ടിപ്പിക്കുകയായിരുന്നു എസ്.കെ. എന്ന ഈ കഥാപാത്രം.
സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു മീഞ്ചന്തയിലേതെങ്കിലും രണ്ട് ടേം മുൻപ് കോൺഗ്രസിൻ്റെ പി ഉഷാ ദേവി ടീച്ചർ വിജയിച്ച മണ്ഡലമായിരുന്നിതെന്ന അനുകൂല ഘടകമുണ്ടായിരുന്നു.
എന്നാൽ പിന്നീട് നടന്ന വാർഡ് പുനർനിർണയത്തിൽ വാർഡിൽ വലിയ മാറ്റം നടന്നത് യു.ഡി.എഫിന് അനുകൂലമാകാത്ത തരത്തിലായിരുന്നു. പ്രത്യേകിച്ച് പയ്യാനക്കൽ ഭാഗങ്ങളിൽ നിന്ന് ഇവിടേക്ക് ചില ഭാഗങ്ങൾ കൂട്ടി ചേർത്തത്. എന്നാൽ തോൽക്കാൻ തയ്യാറായ മനസ്സുമായി വന്നവനെ സംബന്ധിച്ചിടത്തോളം മുകളിൽ ആകാശം താഴെ ഭൂമി എന്ന നിലക്കായിരുന്നു പ്രചാരണത്തിനിറങ്ങിയത്.
ഉള്ളിലെ നിശ്ചയദാർഢ്യം പുറത്തു കാണിക്കാതെ ഒരു പാവത്താനെപ്പോലെ ജനങ്ങളിലേക്കിറങ്ങിയതോടെ, ഇദ്ദേഹമൊന്ന് തിരിച്ചറിഞ്ഞു; ആഞ്ഞു പിടിച്ചാൽ മീഞ്ചന്തയും മറിയും, കാരണം അത്രത്തോളം ഭരണവിരുദ്ധവികാരം മണ്ഡലത്തിലെ വോട്ടർമാരിൽ നിലനില്ക്കുന്നുണ്ടായിരുന്നു. ഇതോടുകൂടി എതിരാളികളെ ആശങ്കയിലാഴ്ത്തുന്ന അവസാനം കീഴ്പ്പെടുത്തുന്ന രീതിയിലുമുള്ള ശക്തമായ പ്രചാരണവും ആസൂത്രണത്തോടുകൂടിയുള്ള പ്രവർത്തനങ്ങളും നടത്തുകയായിരുന്നു. ഇതിൻ്റെ പ്രതിഫലനമാണ് തൻ്റെ വിജയമെന്നാണ് എസ്.കെ യുടെ വിലയിരുത്തൽ.
സാധാരണക്കാരോട് വലുപ്പ ചെറുപ്പമില്ലാതെ ഇടപെടുന്ന, തനി നാടൻ ശൈലിയാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തങ്ങളുടെ പ്രതിനിധിയിൽ നാട്ടുകാർ കാണുന്നതെന്നതിനുദാഹരണം കൂടിയായി മാറുകയാണ് എസ് കെ യുടെ വിജയം.
കോഴിക്കോട് മുഖദാറിലെ സീകിംഗിലാണ് താമസം.
ഭാര്യ: ടി.ടി. സുബൈദ ,
ദിൽദാർ,അഫ്റുഷഹന, ദിൽഷ
എന്നിവർ മക്കളുമാണ്. നഗരത്തിലെ ഒരു മാർബിൾ വ്യാപാരി കൂടിയാണ് എസ്.കെ
Follow us on :
More in Related News
Please select your location.