Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 14:21 IST
Share News :
പാലക്കാട്: മാവോയിസ്റ്റ് നേതാവ് സോമൻ പിടിയിൽ. ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഇന്നലെ രാത്രി തീവ്രവാദവിരുദ്ധ സേനയാണ് സോമനെ പിടികൂടിയത്.വയനാട് നാടുകാണി ദളം കമാൻഡറാണ് സോമൻ. കൽപ്പറ്റ സ്വദേശിയായ ഇയാൾ പോലീസിനെ ആക്രമിച്ചതടക്കം നിരവധി യുഎപിഎ കേസുകളിൽ പ്രതിയാണ്.മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ പേരിൽ വയനാട് ജില്ലാ പോലീസ് പുറത്തിറക്കിയ ’വാണ്ടഡ്’ പട്ടികയിൽ ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ എറണാകുളത്ത് നിന്ന് ഭീകര വിരുദ്ധ സേന പിടികൂടിയ മാവോയിസ്റ്റ് മനോജ് സോമൻ്റെ സംഘത്തിലെ അംഗമാണ്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സോമനെ പിടികൂടിയത്. 2012 മുതൽ കബനി, നാടുകാണി ദളങ്ങളിലെ കമാൻഡൻ്റായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സോമൻ.
Follow us on :
Tags:
Please select your location.