Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാഫി പറമ്പിൽ എംപി ആശുപത്രി വിട്ടു

14 Oct 2025 08:48 IST

NewsDelivery

Share News :

കോഴിക്കോട്

: പേരാമ്പ്രയിൽ പോലീസും യുഡിഎഫ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ എംപി ചികിത്സ കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് മടങ്ങി. മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് കോഴിക്കോട്ടെ വീട്ടിലേക്ക് അദ്ദേഹം മടങ്ങിയത്.

‍ബുധനാഴ്ച തുടർചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ വീണ്ടുമെത്തും. മുഖത്ത് അടിയേറ്റതിനെത്തുടർന്ന് മൂക്കിന്റെ രണ്ട് എല്ലുകൾക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയും വിശ്രമവും കഴിഞ്ഞാണ് മടക്കം.

Follow us on :

More in Related News