Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Feb 2025 19:33 IST
Share News :
ഇരിങ്ങാലക്കുട: കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിക്കാൻ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനകൾ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. ഇടക്കാല ബജറ്റിൽ അവഗണന ഉണ്ടായപ്പോൾ യഥാർത്ഥ ബജറ്റിൽ കേരളത്തിന് പ്രത്യേകിച്ച് തൃശൂരിന് നേട്ടമുണ്ടാകുമെന്നാണ് കേരളത്തിൽ നിന്നുള്ള ഏക ബി ജെ പി എം പി കൂടിയായ മന്ത്രി പറഞ്ഞത്. എന്നാൽ ഈ അവകാശവാദം പൊളിഞ്ഞപ്പോൾ ആയതിന്റെ കുറ്റം കേരളത്തിലെ ജനങ്ങളുടെ മേൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതും എന്തെങ്കിലും കിട്ടണമെങ്കിൽ കേരളം യാചകരാകണമെന്ന പ്രസ്താവന നടത്തിയതും അങ്ങേയറ്റം അപഹാസ്യമാണെന്നും ഉണ്ണിയാടൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.