Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രവിജയം നേടിയ കേരള കോൺഗ്രസ് ഉപാധ്യക്ഷൻ ഫ്രാൻസിസ് ജോർജിന് വൻ സ്വീകരണം നൽകാനൊരുങ്ങി കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി

24 Jun 2024 10:59 IST

WILSON MECHERY

Share News :

തൃശൂർ:

പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോട്ടയത്ത്ചരിത്രവിജയംനേടിയ കേരള കോൺഗ്രസ് ഉപാധ്യക്ഷൻ ഫ്രാൻസിസ് ജോർജിന് വൻ സ്വീകരണം നൽകാനൊരുങ്ങി കേരള കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റി. ജൂലൈ 15 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സാഹിത്യ അക്കാദമി ഹാളിലാണ് സ്വീകരണമൊരുക്കുകയെന്ന് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അറിയിച്ചു.


അതിനിടെ ഇന്ന് പാർലമെന്റ് അങ്കണത്തിലേക്ക് ആദ്യമായി ഫ്രാൻസിസ് ജോർജ് തന്റെ ചിഹ്നമായ ഓട്ടോ റിക്ഷയിൽ തന്നെ എത്തിയത് കൗതുകമായി. വാർത്താ മാധ്യമങ്ങൾ ഏറെ പ്രാധാന്യത്തോടും അതിലേറെ കൗതുകത്തോടും കൂടെയാണ് ഇത് റിപ്പോർട്ട് ചെയ്തത്.അത് കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഇത് ഇപ്പോൾ വൈറലായിരിക്കുയാണ്.


തെരഞ്ഞടുപ്പില്‍ വൈകിയാണ് കിട്ടിയതെങ്കിലും ഓട്ടോറിക്ഷ പി ജെ ജോസഫിനും കൂട്ടര്‍ക്കും ഭാഗ്യ ചിഹ്നമാണിപ്പോള്‍. കോട്ടയത്തെ തെരഞ്ഞെടുപ്പില്‍ രണ്ടില വാടി ഓട്ടോറിക്ഷ ഓടിക്കയറി. അതും വമ്പന്‍ സ്പീഡില്‍.എന്നാല്‍ പിന്നെ ഇനി അങ്ങോട്ട് ഓട്ടോറിക്ഷയിലാകാം രാഷ്ട്രീയ പോരാട്ടമെന്ന് ഉറപ്പിക്കുന്നു ജോസഫ് വിഭാഗം. പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലും മറ്റൊരു അഭിപ്രായം ഉണ്ടായില്ല. ചിഹ്നം അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ പാര്‍ട്ടി ചെയര്‍മാനായ പി ജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തി. ഓട്ടോ കിട്ടിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയക്കാമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

രണ്ടിലയ്ക്ക് വേണ്ടി ജോസ് കെ.മാണിയുമായുള്ള തര്‍ക്കവും ജോസഫ് അവസാനിപ്പിക്കുകയാണ്. ഒരു എംപിയെ കൂടി കിട്ടിയതോടെ സംസ്ഥാന പാര്‍ട്ടി പദവിയും ഉറപ്പിച്ചു കേരള കോണ്‍ഗ്രസ് ജോസഫ്. പാര്‍ട്ടിയുടെ ആവശ്യം പരിഗണിച്ച് ഇനി തുടര്‍ നടപടി സ്വീകരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

Follow us on :

More in Related News