Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 11:05 IST
Share News :
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുകയെന്ന ലക്ഷത്തിന്പ്രധാനമന്ത്രിയുടെ ഉപദേശക സമതിയെ കൂട്ടുപിടിച്ച് ബി ജെ പി. ഇന്ത്യയില്‍ മുസ്‌ലിം, കൃസ്ത്യൻ ജനസംഖ്യയില്‍ വന്‍ വൻവർധനവുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി യുടെ(ഇ.എ.സി.പി.എം) റിപ്പോർട്ടില് പറയുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ടെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നു. ഈ കാലയളവില്‍ രാജ്യത്തെ മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായും, ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നുമാണ് റിപ്പോര്‍ട്ടിലെ പരാമർശം.
സെന്‍സസ് പോലും നടത്താതെ എങ്ങനെയാണ് മുസ്‌ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന കണക്കുകള്‍ ലഭിച്ചതെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ചോദിച്ചു. തൊഴിലില്ലായ്മ ഉള്‍പ്പടെയുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഇത്തരം ഹിന്ദു-മുസ്‌ലിം ബൈനറികളെ കുറിച്ച് സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.
Follow us on :
Tags:
Please select your location.