Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

01 Nov 2025 16:45 IST

Enlight Media

Share News :

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലെ 28 ഡിവി ഷനുകളിലേക്കുമുള്ള മുഴുവൻ എസ്‌ഡിപിഐ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. കോഴിക്കോട് ഹോട്ടൽ മറീന റസിഡൻസിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് മുസ്‌തഫ കൊമ്മേരി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി.

'അവകാശങ്ങൾ അർഹരിലേക്ക്, വിവേചനം ഇല്ലാത്ത വികസനത്തിന്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്‌ഡിപിഐ ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ജില്ലയിലെ ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർത്ഥികളായി ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പിവി ജോർജ് (കാരശ്ശേരി), വാഹിദ് ചെറുവറ്റ (കാക്കൂർ), സെക്രട്ടറിമാ രായ റഹ്മത്ത് നെല്ലൂളി (കുന്നമംഗലം), ബാലൻ നടുവണ്ണൂർ (ബാലുശ്ശേരി), ട്രഷറർ കെ കെ നാസർ മാസ്റ്റർ (നാദാപുരം), ജില്ലാ കമ്മിറ്റി അംഗങ്ങ ളായ കെ കെ ഫൗസിയ (ഓമശ്ശേരി), ടി പി ശബ്‌ന (നരിക്കുനി), ടി പി മുഹമ്മദ് (ചാത്തമംഗലം), കെ പി ഗോപി (മേപ്പയ്യൂർ), മുൻ ജില്ലാ ജന റൽ സെക്രട്ടറി സലീം കാരാടി (താമരശ്ശേരി), മുൻ ജില്ലാ കമ്മിറ്റി അംഗ ങ്ങളായ സി ടി അഷ്റഫ് (കട്ടിപ്പാറ), സന്ധ്യ ഉമേഷ് (എടച്ചേരി), ജി.സരിത (കായക്കൊടി), വിമൻ ഇന്ത്യ മൂവ്മെൻറ് ജില്ലാ പ്രസിഡണ്ട് റംഷിന ജലീൽ (പന്തീരങ്കാവ്), വിമൻ ഇന്ത്യ മൂവ്‌മെൻറ് നേതാക്കളായ നജ്‌മത് വി ടി (പനങ്ങാട്), മുബീന നൗഷാദ് (കക്കോടി), ഷെറീന ഷുക്കൂർ (കോടഞ്ചേരി), സമീറ മുഹമ്മദ് (മൊകേരി), ഫൗസിയ പി.കെ (ഉള്ളേരി), കെ വി ജമീല ടീച്ചർ (കടലുണ്ടി), റസിയ എൻ.എം (അരിക്കുളം), ഹസീന കമ്മന (പയ്യോളി അങ്ങാടി), എസ്.ഡി.പി.ഐ മണ്ഡലം, പ്രാദേശിക നേതാക്കളായ പി.കെ അൻവർ (ചേളന്നൂർ), റഊഫ് ചോറോട് (ചോറോട്), ഷെമീർ അത്തോളി (അത്തോളി), വി കുഞ്ഞമ്മത് (പേരാമ്പ്ര), കെപി സാദിഖ് (മണിയൂർ), സമീർ കുനിയിൽ (അഴിയൂർ) എന്നിവരെ പ്രഖ്യാപിച്ചു.

വാർത്ത സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി റഹ്മത്ത് നെല്ലൂളി, ജില്ല സെക്രട്ടറിയേറ്റ് അംഗം ഷറഫുദ്ദീൻ വടകര പങ്കെടുത്തു.

Follow us on :

More in Related News