Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ദർശൻ യാത്രയും ഗാന്ധി പ്രതിമ അനാഛാദനവും

30 Sep 2024 13:15 IST

- WILSON MECHERY

Share News :

 കോടശ്ശേരി:

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കോടശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിദർശൻ യാത്രയും മേച്ചിറ കോൺഗ്രസ്സ് ഭവനിൽ ഗാന്ധി പ്രതിമ അനാഛാദനവും നടത്തപ്പെടുന്നു.

അന്നേദിവസം രാവിലെ 8 മണിക്ക് ചൗക്ക സെൻ്ററിൽ നിന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എൻ ടി ഡേവിസ് ഉദ്ഘാടനം ചെയ്ത് ആരംഭിക്കുന്ന യാത്ര മണ്ഡലത്തിലുടനീളം സഞ്ചരിച്ച് വൈകീട്ട് 6 മണിക്ക് മേച്ചിറ സെൻ്ററിൽ എത്തിച്ചേരുന്നു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം

കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസും  ഗാന്ധി പ്രതിമ അനാഛാദന കർമ്മം ദൂരദർശൻ മുൻ വാർത്ത അവതാരകൻ ആർ ബാലകൃഷ്ണനും നിർവഹിക്കുമെന്ന് എം. ഒ. ജോൺസൺ- കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്,കെ.പി. ജെയിംസ്- കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, 

റിൻസൻ മണവാളൻ -കോൺഗ്രസ്സ് മണ്ഡലം ജനറൽ സെക്രട്ടറി, എം. എൽ. ഷാജു- പാർലിമെൻ്ററി പാർട്ടി ലീഡർ കോടശ്ശേരി പഞ്ചായത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News