Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2025 11:03 IST
Share News :
വേങ്ങര, മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തർക്കത്തെ തുടർന്ന് മലപ്പുറം വേങ്ങരയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ കൂട്ടയടി . വേങ്ങര പഞ്ചായത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് വലിയ സംഘർഷം ഉണ്ടായത്. ഒരു വിഭാഗം പ്രവർത്തകർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റായ പറമ്പിൽ ഖാദറിനെ സ്ഥാനാർത്ഥിയാകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മുൻ വാർഡ് മെമ്പറായ സി. പി. ഖാദറിനായി മറ്റൊരു വിഭാഗവും ശക്തമായി രംഗത്തെത്തി.
ഈ അഭിപ്രായഭിന്നത രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ കൂട്ടയടി ഉണ്ടാവുകയായിരുന്നു. ഇതോടെ, തീരുമാനമെടുക്കാൻ കഴിയാതെ യോഗം നിർത്തുകയായിരുന്നു
Follow us on :
Tags:
More in Related News
Please select your location.